ചെന്നൈ: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിയന്ത്രണം കടുപ്പിക്കുന്നു. 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാനാകൂ. 

മഹാരാഷ്ട്രയിലും കര്‍ണാടകയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറും ഉത്തരവ് ഇറക്കിയത്. 

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാറിന്റെ നീക്കം.

Content Highlights: Tamil Nadu Cinemas halls to have only 50% occupancy, Covid 19 Pandemic