ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമാ തിയേറ്ററുകളിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി. അമ്പത് ശതമാനം പ്രേക്ഷകർ എന്ന നിലവിലെ നിയന്ത്രണം എടുത്തു കളഞ്ഞുകൊണ്ടാണ് ചീഫ് സെക്രട്ടറി കെ.ഷണ്മുഖം ഉത്തരവിറക്കിയിരിക്കുന്നത്. തിയേറ്ററിൽ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാൻ അനുവാദം നല്കിയ ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. എന്നാൽ ഈ തീരുമാനത്തിനെതിരേ വിമർശനങ്ങളും ശക്തമാകുന്നുണ്ട്
ഷോകൾക്കിടയിൽ കോവിഡ് 19 തടയാനുള്ള മാർഗനിർദ്ദേശങ്ങൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. നടന്മാരായ വിജയ്, ചിമ്പു തുടങ്ങിയവർ നിലവിലെ നിയന്ത്രണങ്ങൾ എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകളും ആവശ്യപ്പെട്ടിരുന്നു.
തന്റെ പുതിയ ചിത്രമായ മാസ്റ്റർ റിലീസിനോട് അടുക്കുന്ന സമയത്താണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി വിജയ് കൂടിക്കാഴ്ച്ച നടത്തിയത്. നിലവിലുള്ള നിയന്ത്രണം ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നും തീയേറ്ററിൽ മുഴുവൻ ആളുകളെയും പ്രവേശിപ്പിക്കണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. ജനുവരി പതിമൂന്നിനാണ് പൊങ്കൽ റിലീസായി മാസ്റ്റർ എത്തുന്നത്. ഇതേസമയം തന്നെയാകും ചിമ്പുവിന്റെ പുതിയ ചിത്രം ഈശ്വരനും പ്രദർശനത്തിനെത്തുന്നത്.
Tamil Nadu Government permits Theatres/Multiplexes to operate will full capacity. Currently all theatres were operating with 50% of seating capacity. Here are the details ... pic.twitter.com/AViXRH0517
— Sangeetha Kandavel (@sang1983) January 4, 2021
അതേസമയം, കേരളത്തിലെ സിനിമാ തിയേറ്ററുകൾക്ക് ഈ മാസം അഞ്ച് മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അമ്പത് ശതമാനം കാണികളെ പ്രവേശിപ്പിച്ച് നിയന്ത്രണങ്ങളോടെയാണ് കേരളത്തിൽ തിയേറ്ററുകൾ പ്രവർത്തന സജ്ജമാകുക.
Content Highlights : Tamil Nadu allows Full occupancy in theatres Prior big releases