ചെന്നൈ: തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കോവിഡ് 19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 

തമിഴ്‌സിനിമയില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊരട്ടൈ എന്ന ചിത്രത്തിലൂടെയാണ് ഷമന്‍ മിത്രു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

Content Highlights: Tamil movie actor Shaman Mithru passes away due to COVID 19