തമിഴ് സംവിധായകൻ മണി നാ​ഗരാജ് അന്തരിച്ചു


പുതുതായി സംവിധാനം ചെയ്ത വാസുവിൻ ​ഗർഭിണികൾ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം.

സംവിധായകൻ മണി നാ​ഗരാജ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ചെന്നൈ: തമിഴ് സംവിധായകൻ മണി നാ​ഗരാജ് ഹൃദയാഘാതത്തേ തുടർന്ന് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പുതുതായി സംവിധാനം ചെയ്ത വാസുവിൻ ​ഗർഭിണികൾ എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം.

​ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിരുന്നു മണി നാ​ഗരാജ്. 2016-ൽ ജി.വി. പ്രകാശിനെ നായകനാക്കി പെൻസിൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മണി സ്വതന്ത്ര സംവിധായകനാവുന്നത്. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് വാസുവിൻ ​ഗർഭിണികൾ. മലയാള ചിത്രമായ സക്കറിയയുടെ ​ഗർഭിണികളുടെ റീമേക്ക് ആണിത്.

നീയാ നാനാ ​ഗോപിനാഥ്, സീത, വനിത വിജയകുമാർ, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലായിരുന്നു മണി നാ​ഗരാജ്. അദ്ദേഹത്തിന്റെ മരണത്തിൽ തമിഴ് ചലച്ചിത്രമേഖലയിലെ നിരവധി പേർ അനുശോചിച്ചു.

Content Highlights: tamil filmmaker mani nagaraj passed away, vasuvin garbinigal movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented