റിലീസ് ചെയ്ത് മൂന്നുദിവസത്തിന് ശേഷം മാത്രം റിവ്യൂ, അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ


യൂട്യൂബ് ചാനലുകളെയും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെയും സിനിമ റിവ്യൂ ചെയ്യാനോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം എടുക്കാനോ തിയറ്റർ ഉടമകൾ അനുവദിക്കരുതെന്ന് യോഗം നിർദേശിച്ചു.

തമിഴ് സിനിമാ നിർമാതാക്കൾ ചെന്നൈയിൽ നടത്തിയ യോ​ഗത്തിൽ നിന്ന് | ഫോട്ടോ: twitter.com/onspot_updates

സിനിമ പ്രദർശനത്തിനെത്തി മൂന്ന് ദിവസത്തിന് ശേഷം മാത്രമേ റിവ്യൂ നൽകാവൂ എന്ന അഭ്യർത്ഥനയുമായി തമിഴ് സിനിമാ നിർമാതാക്കൾ. പതിനെട്ടാം തീയതി ചേർന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രമോയവും യോ​ഗത്തിൽ പാസാക്കി.

തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ചെന്നൈയിൽ നടന്ന കൗൺസിലിൽ ചർച്ച ചെയ്തത്. ഇതിലാണ് ഒരു പുതിയ മാർ​ഗനിർദേശം എന്ന നിലയിൽ സിനിമാ നിരൂപണവും കടന്നുവന്നത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രേക്ഷകർക്കിടയിൽ സമൂഹ മാധ്യമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആദ്യദിവസത്തെ റിവ്യൂവിനെ അനുസരിച്ചാണ് ആളുകൾ സിനിമ കാണാനെത്തുന്നതെന്നും യോ​ഗം വിലയിരുത്തി.

യൂട്യൂബ് ചാനലുകളെയും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനെയും സിനിമ റിവ്യൂ ചെയ്യാനോ സിനിമയെക്കുറിച്ചുള്ള അഭിപ്രായം എടുക്കാനോ തിയറ്റർ ഉടമകൾ അനുവദിക്കരുതെന്ന് യോഗം നിർദേശിച്ചു. അഭിനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മാധ്യമ പ്രവർത്തകർക്ക് അഭിമുഖം നൽകുന്നത് സിനിമാ മേഖലയിലെ ആളുകൾ അവസാനിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

വ്യാജ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പ്രചരിക്കുന്നത് തടയാൻ കേന്ദ്രീകൃത സെർവർ വഴി ടിക്കറ്റ് വിൽപ്പന നിരീക്ഷിക്കണമെന്ന് നിർമ്മാതാക്കൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന് സാമ്പത്തികമായി സഹായിക്കാനും നിർമാതാക്കൾ യോഗത്തില്‍ തീരുമാനിച്ചു.

Content Highlights: Tamil Film Producers Requests to Reviewers, post reviews after 3 days of film release, Tamil Films


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented