തമിഴ് സംവിധായകനും ഗായകനും നടനുമായ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ധുജ (38) അന്തരിച്ചു. കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സിന്ധുജ. അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്.

സിന്ധുജയുടെ ശവസംസ്കാര ചടങ്ങുകൾ നടന്നു. പി.പി.ഇ. കിറ്റ് അണിഞ്ഞാണ് സിന്ധുജയുടെ സംസ്കാര ചടങ്ങുകളിൽ അരുൺ പങ്കെടുത്തത്. നടന്മാരായ ശിവകാർത്തികേയനും ഉദയനിധി സ്റ്റാലിനും സിന്ധുജയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നേരിട്ടെത്തിയിരുന്നു.

പിസ സിനിമയിൽ ഗാനരചയിതാവായാണ് അരുൺരാജ തന്റെ കരിയർ ആരംഭിക്കുന്നത്. അറ്റ്ലീ ചിത്രം രാജാ റാണിയിലൂടെ അഭിനയ രംഗത്തും അരുൺരാജ അരങ്ങേറ്റം കുറിച്ചു. മര​ഗദ നാണയം, നട്പുന എന്നാന്ന് തെരിയുമ, കാ പെ രണസിം​ഗം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ശിവകാർത്തികേയൻ ചിത്രം കനായിലൂടെയാണ് സംവിധായകനാവുന്നത്. രജനി ചിത്രം കബാലിയിലെ 'നെരുപ്പ് ഡാ' എന്ന ഗാനം എഴുതിയതും പാടിയിരിക്കുന്നതും അരുൺരാജയാണ്.

Content Highlights :Tamil director Arunraja Kamarajs wife Sindhuja dies of Covid 19