Tamil Films
രണ്ടാം കോവിഡ് ലോക് ഡൗണിനു ശേഷം അപ്രതീക്ഷിതമായ വരവേല്പാണ് തമിഴ് സിനിമക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ആറില്‍ പരം സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ വിജയ് ആന്റണിയുടെ കോടിയില്‍ ഒരുവന്, ശിവ കാര്‍ത്തികേയന്റെ ഡോക്ടര്‍ റിച്ചര്‍ഡിന്റെ രുദ്ര താണ്ഡവം എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
ദീപാവലിയോടനുബന്ധിച്ച് നൂറു ശതമാനം സീറ്റിങ്ങിന് സര്‍ക്കാര്‍ അനുവാദം നല്‍കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കയാണ് തമിഴ് സിനിമാലോകം. ഇതിനായി നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ട്.
ദീപാവലിക്ക് രജനികാന്തിന്റെ ' അണ്ണാത്തെ ' ഉള്‍പ്പടെ നാലു ചിത്രങ്ങള്‍ തിയറ്ററിലും സൂര്യയുടെ ' ജയ് ഭീം ' ഒടിടി യിലും റിലീസ് ചെയ്യും. ആര്യ വിശാലിന്റെ വില്ലനാവുന്ന എനിമി, ചിമ്പുവിന്റെ മാനാട്, അരുണ്‍ വിജയ്യുടെ വാ ഡീല്‍ എന്നിവയാണ് മറ്റു തിയേറ്റര്‍ റിലീസുകള്‍.
Content Highlights: Tamil Cinema new releases in Theater, Annathai, Jai Bhim, Manad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..