'അച്ഛന്‍ ഭയങ്കരനാണെന്ന് കേട്ടിട്ടുണ്ട്‌, എന്നാല്‍ ഇത്ര തരംതാഴ്ന്ന ആളാണെന്ന് അറിയില്ലായിരുന്നു'


മൂത്തചേച്ചിയായ എന്നെ അച്ഛന്‍ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ അരുണ്‍ ട്വിറ്ററില്‍ ജിമ്മില്‍ പോയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. നീയൊരു പുരുഷന്‍ ആണോ?

തെന്നിന്ത്യന്‍ താരം വിജയ്കുമാറിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ വനിതാ വിജയ്കുമാര്‍ രംഗത്ത് വന്നതാണ് ഇപ്പോള്‍ തമിഴ് ചലച്ചിത്ര മേഖലയിലെ ചര്‍ച്ചാവിഷയം. വിജയ്കുമാര്‍ ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് പറഞ്ഞ് വനിത കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അച്ഛന് പിന്നാലെ സഹോദരനെതിരേയും ആരോപണങ്ങളുമായി വന്നിരിക്കുകയാണ് വനിത. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടനും സഹോദരനുമായ അരുണ്‍ വിജയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കുമെതിരേ വനിത ആഞ്ഞടിച്ചത്.

മൂത്ത സഹോദരിയായ തന്നെ അച്ഛന്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടിട്ടും അരുണ്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്ന് വനിത ആരോപിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. പണത്തെക്കുറിച്ചു മാത്രമാണ് എല്ലാവരുടെയും ചിന്ത. കുടുംബത്തെക്കുറിച്ച് ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല. അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് അവരെല്ലാം പെരുമാറുന്നത്. വനിത പറയുന്നു. അച്ഛന്‍ ഭയങ്കരനാണെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ഇത്രത്തോളം തരംതാഴ്ന്ന ആളാണെന്ന് അറിയില്ലായിരുന്നുവെന്നും വനിത പറയുന്നു

വനിതയുടെ വാക്കുകള്‍:

കുടുംബങ്ങളില്‍ പ്രശ്‌നം ഉണ്ടാകും. അതൊരിക്കലും പുറത്തുള്ളവര്‍ അറിയരുത്. കുടുംബമെന്നാൽ ഇത്തരം പ്രശ്നങ്ങൾ നൽകാനും പാടില്ല. എന്ത് തന്നെ സംഭവിച്ചാലും കുടുംബമാണ് പിന്തുണ നൽകേണ്ടത്. അങ്ങനെയാണ് എല്ലായിടത്തും നടക്കുന്നത്. എന്നാൽ എന്റെ കുടുംബം അങ്ങനെയല്ല. അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രമാണ് അറിയുന്നത്. 38 വര്‍ഷത്തിനിടയില്‍ ഞാന്‍ കൂടുതലും അനുഭവിച്ചത് കുടുംബത്തില്‍ നിന്നാണ്. ഞാന്‍ രണ്ടാമതും വിവാഹമോചിതയാകാന്‍ കാരണം അച്ഛന്‍ തന്നെയാണ്. വിവാഹമോചന സമയത്ത് എന്റെ കുട്ടിയുടെ അവകാശത്തെ ചൊല്ലി അച്ഛന്‍ വെറുതെ വഴക്കുണ്ടാക്കി. പക്ഷെ എന്നിട്ടും ഞാൻ അങ്ങോട്ട് ചെന്ന് മാപ്പു പറഞ്ഞു പ്രശ്നങ്ങൾ പറഞ്ഞു തീർത്തു.

എന്നാല്‍ എന്റെ സഹോദരികളോ സഹോദരനോ ഈ വിഷയത്തില്‍ എനിക്കൊപ്പം നിന്നില്ല. മാപ്പുപറഞ്ഞിട്ടും അവര്‍ എന്നോട് മിണ്ടിയിരുന്നില്ല. അന്നേരം ഞാൻ വിവാഹമോചിതയായിരുന്നു അതുകൊണ്ടു ഞാന്‍ അച്ഛന്റെ വീട്ടിലായിരുന്നു നിന്നിരുന്നത്. എന്നാല്‍ അമ്മ മരിച്ചതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. എനിക്കൊരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ട്. വനിത ഫിലിം പ്രൊഡക്ഷന്‍. ഞാന്‍ തന്നെ സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഇരുപതു ദിവസം എന്റെ വീട്ടിലായിരുന്നു ചിത്രീകരണം നടന്നത്. അച്ഛനും അതൊക്കെ അറിയാവുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന് വെളിയില്‍ നിന്ന് എന്തോ ഓഫര്‍ വന്നതാണ്. പക്ഷെ അച്ഛൻ അതെന്നോട് നേരിൽ സംസാരിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നു. പക്ഷെ നേരെ മറിച്ചു ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. വീട്ടിലെ വേലക്കാരിയോ എന്തിനു നായക്കുട്ടിയോ ആണെങ്കിൽ പോലും സാധനങ്ങൾ എല്ലാം എടുത്തു വെളിയിൽ പോ എന്ന് ആരും പറയില്ല. ഞാൻ അദ്ദേഹത്തിന്റെ സ്വന്തം മകളാണ്, ഇറങ്ങിപ്പോകാനാണ് പറഞ്ഞത്.. എനിക്കാണെങ്കില്‍ ഇതല്ലാതെ വേറെ വീടും ഇല്ല. ഉള്ള സ്വത്തുക്കള്‍ മുഴുവന്‍ 'അമ്മ സമ്പാദിച്ചതുള്‍പ്പടെ അരുണ്‍ വിജയുടെ പേരിലാണ് അച്ഛന്‍ എഴുതിവച്ചിരിക്കുന്നത്. അതൊന്നും ഞങ്ങളാരും ഇന്നേവരെ ചോദിച്ചിട്ടില്ല. ഞാന്‍ പോകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

കടം വാങ്ങിയാണ് ചിത്രം ചെയ്തുകൊണ്ടിരുന്നത്. പെട്ടന്ന് വെളിയില്‍ പോകാന്‍ പറഞ്ഞാല്‍ ഞാന്‍ എവിടെപ്പോകും. അങ്ങനെ കോടതിയില്‍ കേസിനുപോയി. ഇത് അദ്ദേഹം അറിഞ്ഞതോടെ പൊലീസിനെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കി ഇറക്കിവിടാന്‍ നോക്കി. സിനിമയെ പോലും വെല്ലുന്ന തരത്തിലായിരുന്നു സ്റ്റിങ് ഓപ്പറേഷന്‍. അച്ഛന്‍ ഭയങ്കരനാണെന്ന് കേട്ടിട്ടുണ്ട് എന്നാല്‍ ഇത്രത്തോളം തരംതാഴ്ന്ന ആളാണെന്ന് അറിയില്ലായിരുന്നു.

ഞങ്ങളെ ക്രിമിനലുകളെപ്പോലെ പൊലീസ് എത്തി അടിച്ച് ഓടിക്കുകയായിരുന്നു. അച്ഛന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പൊലീസിനെ വരുത്തിയത്. അച്ഛന്‍ ബിജെപിയാണ്. നടുറോഡില്‍ എന്നെ വലിച്ചിഴച്ചു. എന്റെ സ്വന്തം വീട്ടില്‍ നിന്ന് സ്വന്തം അച്ഛനില്‍ നിന്നാണ് ഈ ദ്രോഹം ഉണ്ടായത്. എന്നെ മാത്രം എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. ഞാൻ നിങ്ങളുടെ മകൾ തന്നെ അല്ലെ എന്ന് ഒരിക്കൽ അമ്മയുടെ മുന്നിൽ വച്ച് അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം എന്നോട് മാത്രമാണ് ഈ വിവേചനം. എന്നാൽ എന്റെ മുഖം അച്ഛനെ വരച്ചു വച്ചതു പോലെയാണ്അതിൽ ആർക്കും സംശയമൊന്നുമില്ല. ഞാനാണ് മറ്റാരേക്കാളും അച്ഛനെ പോലെ ഇരിക്കുന്നത്. ഞാൻ എന്ത് തെറ്റാണു ചെയ്തതെന്നാണ് എനിക്ക് അറിയേണ്ടിയിരുന്നത്. എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്ന്.

നിങ്ങള്‍ അരുണ്‍ വിജയിനെ വിളിച്ച് ചോദിക്കൂ. ധൈര്യമുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്നു ഇതിനെല്ലാം മറുപടി നല്കാൻ പറയൂ. സിനിമയിൽ നല്ലവനായി അഭിനയിച്ച് ജീവിതത്തിൽ വില്ലത്തരം കാണിക്കുകയാണ്. നീയൊക്കെ ഒരു പുരുഷനാണോ എന്നാണ് ഞാൻ ചോദിക്കുന്നത്. കാരണം ഒരു പുരുഷനും ആളെവിട്ടു സ്ത്രീകളെ തല്ലിക്കില്ല. അരുണും ഇപ്പോള്‍ അച്ഛന്റെ വീട്ടിലാണ് താമസം. അത് എന്തുകൊണ്ട് വാടകയ്ക്കു കൊടുക്കുന്നില്ല. ഒരുപാട് സ്വത്തുക്കൾ അരുണിന് നൽകിയിട്ടുണ്ട് .

മൂത്ത ചേച്ചിയായ എന്നെ അച്ഛന്‍ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് വീട്ടില്‍ നിന്ന് ഇറക്കിവിട്ടിട്ട് അരുണ്‍ പ്രതികരിച്ചില്ല. നീയൊരു പുരുഷന്‍ ആണോ? ഈ പ്രശ്നങ്ങളൊക്കെ സ്വന്തം കുടുംബത്തില്‍ നടക്കുമ്പോഴും അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയുമൊക്കെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു. ചെറുപ്പത്തില്‍ അരുണും ഞാനും തമ്മില്‍ വഴക്ക് ഉണ്ടാക്കാറുണ്ട്. ഞങ്ങളുടെ കുടുംബത്തിലേയ്ക്ക് പുറത്തുനിന്നും രണ്ടുപേര്‍ വന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. അരുണിന്റെ ഭാര്യ ആര്തിയും സഹോദരി പ്രീതയുടെ ഭര്‍ത്താവ് സംവിധായകന്‍ ഹരിയുമാണ് എന്റെ ജീവിതത്തിലെ മറ്റുരണ്ട് പ്രശ്‌നക്കാര്‍.

ഹരിയുടെയും പ്രീതയുടെയും വിവാഹം ഞാനാണ് മുന്‍കൈ എടുത്തു നടത്തിയത്. പക്ഷെ വിവാഹം കഴിഞ്ഞതോടെ ഹരി എനിക്ക് എതിരായി. എന്താണ് കാരണമെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പല കാര്യങ്ങളില്‍ എന്നെ വേദനിപ്പിച്ചു. എന്നാല്‍ എന്റെ സഹോദരിയെ അയാള്‍ നന്നായി നോക്കുന്നുണ്ട്. അക്കാര്യത്തില്‍ അയാളോട് കടപ്പെട്ടിരിക്കുന്നു . അവര്‍ക്കെല്ലാം പണം മാത്രമാണ് ചിന്ത. കുടുംബത്തെകുറിച്ചു ആര്‍ക്കും ഉത്കണ്ഠയില്ല. എല്ലാവരും ഏതോ അന്യഗൃഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നത്.

ഒരച്ഛനും മകളെ ഇതുപോലെ ദ്രോഹിക്കില്ല, ഇഷ്ടമല്ലായിരുന്നെങ്കില്‍ കൊന്ന് കളയാമായിരുന്നു. ഇന്ന് ഞാന്‍ പോരാടുന്നത് നിലനില്‍പിന് വേണ്ടിയാണ്. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കണം. എന്റെ അമ്മയുടെ വീടാണിത്. ഇല്ലെങ്കില്‍ ഞാന്‍ മകളല്ലെന്നു പറഞ്ഞ് തെളിവുമായി വരട്ടെ. അതുവരെ ഞാന്‍ പോരാടും-വനിത പറഞ്ഞു


Content Highlights; tamil actress vanitha vijayakumar against father vijayakumar brother and actor arun vijay

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented