ടി നമിത ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലായി നമിത നിർമിക്കുന്ന "ബൗ വൗ"തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചിത്രീകരണം ആരംഭിച്ചു.

ആർഎൽ രവി,മാത്യു സ്ക്കറിയ എന്നിവരാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നമിതയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യഥാർഥ അതിജീവന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ നമിത, സുബാഷ് എസ് നാഥ്, എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്ണ നിർവഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികൾക്ക് റെജി മോൻ സംഗീതം പകരുന്നു.
എഡിറ്റർ-അനന്തു എസ് വിജയൻ. കല-അനിൽ കുമ്പഴ, ആക്ക്ഷൻ-ഫയർ കാർത്തിക്.

മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കിൽ കന്നഡത്തിലും തെലുങ്കിലും റീമേക്ക് ചെയ്യുമെന്ന് സംവിധായകർ പറഞ്ഞു. ചിത്രത്തിന് വേണ്ടി ചിത്രാഞ്ജലിയിൽ കലാസംവിധായകൻ അനിൽ കുമ്പഴ വിസ്മയിപ്പിക്കുന്ന ഒരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്. 35 അടി താഴ്ചയുള്ള ഈ കിണറിലാണ് സിനിമയുടെ ഭാഗം ഷൂട്ട് ചെയ്യുന്നത്. വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Tamil Actress Namitha To Produce A Movie Bow WoW RL Ravi Mathew Scaria