നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു


ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു.

-

മിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ നടി വനിത വിജയകുമാര്‍ വിവാഹിതയാകുന്നു. ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ ആണ് വരന്‍.

തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. നടിയുടെ മൂന്നാം വിവാഹമാണിത്.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലുമെത്തിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനുശേഷം സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ടിവി ഷോകളിലും സജീവമായ നടി ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍. നടിമാരായ ശ്രീദേവി വിജയകുമാര്‍, പ്രീത വിജയകുമാര്‍, കവിത വിജയകുമാര്‍, അനിത വിജയകുമാര്‍ എന്നിവര്‍ സഹോദരിമാരാണ്. നടന്‍ അരുണ്‍ വിജയ് സഹോദരനും.

Content Highlights : tamil actress bigboss fame vanitha vijayakumar gets married

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented