ചെന്നൈ: തമിഴ് നടന്‍ തീപ്പെട്ടി ഗണേശന്‍ (കാർത്തിക്) അന്തരിച്ചു. അസുഖബാധിതനായി മധുരൈ സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംവിധായകൻ സീനു രാമസ്വാമിയാണ് മരണവാർത്ത പങ്കുവച്ചത്. 

"എന്‍റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപ്പെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്‍റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ", സീനു രാമസാമി ട്വീറ്റ് ചെയ്‍തു.

സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ​ഗണേശൻ അവസാനമായി വേഷമിട്ടത്.

ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.  മലയാളചിത്രം ഉസ്‍താദ് ഹോട്ടലിലും വേഷമിട്ടു. . 

ലോക്ക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാർത്തി തന്റെ സാഹചര്യങ്ങൾ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. രാഘവ ലോറന്‍സ്, ​ഗാനരചയിതാവ് സ്നേഹന്‍ എന്നിവര്‍ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു. 

Content Highlights : Tamil actor Theepetti Ganesan passes away Due to illness Billa 2 Usthad Hotel actor