ലാളിത്യം നിറഞ്ഞ പെരുമാറ്റ രീതികൾക്കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് അജിത്. തീർത്തും സാധാരണമായ പ്രവൃത്തികൾക്കൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട് അദ്ദേഹം.

ഇപ്പോൾ ചെന്നൈ തെരുവുകളിലൂടെ ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

മാസ്ക് ധരിച്ച് ഓട്ടോയുടെ പിന്നിലിരുന്ന് പോകുന്ന താരത്തെ വീഡിയോയിൽ കാണാം. മുമ്പ് വാരണാസിയിലെത്തി ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. തലയുടെ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മെയ് 1-ന് അജിത്തിന്റെ അമ്പതാം പിറന്നാളിൽ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഹുമ ഖുറേഷി, യോഗി ബാബു, സുമിത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വലിമൈ ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Content highlights :tamil actor thala ajith goes viral a auto ride in chennai video