ത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കാലമാണെന്നാണ് സിനിമാക്കാരും പ്രേക്ഷകരും പറയുന്നത്. 2019ലെ ആദ്യ മാസങ്ങളില്‍ തമിഴിലും തെലുങ്കിലുമായി മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളാണ് റിലീസായത്. പേരന്‍പിലെയും യാത്രയിലെയും താരത്തിന്റെ അഭിനയപ്രകടനങ്ങളെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയയും. ഇപ്പോഴിതാ ഈ വ്യത്യസ്തത പുലര്‍ത്തിയ ചിത്രങ്ങളിലൂടെ താരം അമ്പരപ്പിച്ചുവെന്നു പറഞ്ഞ് രംഗത്തെത്തുകയാണ് തമിഴ് നടന്‍ സൂര്യയും. ട്വിറ്ററിലൂടെയാണ് സൂര്യ മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.

'അടുത്തിടെ പുറത്തു വന്ന പേരന്‍പും യാത്രയും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന രണ്ട് ചിത്രങ്ങള്‍.. ശുദ്ധവും ആത്മാര്‍ഥവുമായ അഭിനയമികവിലൂടെ ഞങ്ങള്‍ക്കൊരു പ്രചോദനമാകുന്നതിന് നന്ദി മമ്മൂക്ക.. ആദരവോടെ കൂപ്പുകൈ.. '

സൂര്യയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സൂര്യക്കും കുടുംബത്തിനും നന്ദിയറിയിച്ച് മമ്മൂട്ടി നല്‍കിയ മറുപടിയും വൈറലാവുകയാണ്.

ചലച്ചിത്രമേളകളിലൂടെയും റിലീസായപ്പോള്‍ തീയേറ്ററില്‍ കണ്ടിറങ്ങിയ പ്രേക്ഷകരിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പേരന്‍പ്. തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സാധനയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡിയുടെ ജീവചരിത്രമയ 'യാത്ര'യില്‍ കേന്ദ്ര കഥാപാത്രമായ റെഡ്ഡിയെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സംവിധാനം മഹി വി.രാഘവനാണ്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

suriya

 

mammooty

Content Highlights : tamil actor suriya tweets mammooty. mammoty retweets, peranbu, yathra