നടിയുടെ വസ്ത്രധാരണത്തെ കളിയാക്കി, പുലിവാലുപിടിച്ച് നടൻ സതീഷ്; ഒടുവിൽ വിശദീകരണം


ആർ.യുവൻ സംവിധാനം ചെയ്യുന്ന ഓ മൈ ​ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചായിരുന്നു വേദി. സണ്ണി ലിയോണും ദർശാ ​ഗുപ്തയുമാണ് ചിത്രത്തിലെ നായികമാർ.

സതീഷ്, ഓ മൈ ​ഗോസ്റ്റ് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ സണ്ണി ലിയോണും ദർശ ​ഗുപ്തയും | ഫോട്ടോ: www.facebook.com/SathishActorOfficial, www.facebook.com/dharshaguptaofficial

മിഴിൽ നിരവധി ചിത്രങ്ങളിൽ മുൻനിര താരങ്ങൾക്കൊപ്പം ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് സതീഷ്. ഇദ്ദേഹമിപ്പോൾ വാർത്തയിൽ ഇടംപിടിക്കുന്നത് വിവാദമായ ഒരു പ്രസ്താവനയുടെ പേരിലാണ്. ഒപ്പം അഭിനയിച്ച നായികനടിയുടെ വസ്ത്രധാരണത്തേക്കുറിച്ചുള്ള കമന്റാണ് സതീഷിന് വിനയായത്.

ആർ.യുവൻ സംവിധാനം ചെയ്യുന്ന ഓ മൈ ​ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചായിരുന്നു വേദി. സണ്ണി ലിയോണും ദർശാ ​ഗുപ്തയുമാണ് ചിത്രത്തിലെ നായികമാർ. ചടങ്ങിൽ സണ്ണി ലിയോൺ സാരിയും ദർശാ ​ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്. വേദിയിൽ സംസാരിക്കുന്നതിനിടെ ദർശാ ​ഗുപ്ത ധരിച്ചിരുന്ന വസ്ത്രത്തെപ്പറ്റിയുള്ള സതീഷിന്റെ പരാമർശമാണ് വിവാദത്തിനിടയാക്കിയത്.ബോംബെയിൽ നിന്നാണ് നമുക്കെല്ലാംവേണ്ടി സണ്ണി ലിയോൺ തമിഴ്നാട്ടിലേക്ക് വന്നത്. അവർ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്ന് നോക്കൂ. കോയമ്പത്തൂരിൽ നിന്ന് വന്ന ദർശ ​ഗുപ്തയെ നോക്കൂ. സണ്ണി ലിയോണാണ് നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയത് എന്നായിരുന്നു സതീഷിന്റെ വാക്കുകൾ.

എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനമാണ് പിന്നീട് ഉയർന്നത്. ​ഗായിക ചിന്മയി, സംവിധായകൻ നവീൻ തുടങ്ങിയവർ സതീഷിനെതിരെ രം​ഗത്തെത്തിയ പ്രമുഖരിൽ ഉൾപ്പെടുന്നു. സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നതെന്നും അവർ ട്വീറ്റിൽ ചോദിച്ചു.

എന്നാൽ താൻ അങ്ങനെയൊരു പരാമർശം നടത്തിയത് ദർശയോട് ചോദിച്ചിട്ടാണെന്നാണ് സതീഷ് വിശദീകരിച്ചത്. സണ്ണി ലിയോൺ എന്താണ് ധരിക്കുന്നത് എന്നതിനേക്കുറിച്ച് ദർശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവർ സാരിയുടുത്തുവന്നത് കണ്ടപ്പോൾ ദർശ അദ്ഭുതപ്പെട്ടു. തമാശയ്ക്ക് പറഞ്ഞകാര്യമാണ് സീരീയസായി എടുത്തതെന്നും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സതീഷ് പറഞ്ഞു.

അതേസമയം സതീഷിന്റെ പ്രസ്താവനയ്ക്കെതിരെ ദർശാ ​ഗുപ്ത തന്നെ രം​ഗത്തെത്തി. തന്നെപ്പറ്റി സ്റ്റേജിൽ കയറി മോശമായി പറയണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ എന്നാണ് അവർ ട്വിറ്ററിലൂടെ ചോദിച്ചത്. അന്ന് വളരെ വിഷമം തോന്നിയിരുന്നു. പക്ഷേ കാര്യമായി പുറത്തുകാട്ടിയിരുന്നില്ലെന്നും ദർശ പറഞ്ഞു.

സതീഷിന്റെ പ്രസ്താവനയ്ക്കെതിരെ കൂടുതൽ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: tamil actor sathish'd controversial statement about actress darsha, oh my ghost trailer launch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented