അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി  നടി റെയ്‌സ വില്‍സണ്‍. സമൂഹമാധ്യമങ്ങളിലാണ് റൈസ വിവരം പങ്കുവയ്ച്ചത്. ചികിത്സ പിഴച്ചു പോയെന്ന് റൈസ പറയുന്നു.

ഇടത് കണ്ണിന് താഴെ നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചു. 

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്- റൈസ കുറിച്ചു.

Content Highlights: Tamil actor Raiza Wilson says she was Forced to undergo dermatological procedure