ബോയ്സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ നകുലിന് പെൺകുഞ്ഞ് പിറന്നു. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യത്തെ കൺമണിയാണ്.
നവാഗതനായ സച്ചിൻദേവ് സംവിധാനം ചെയ്യുന്ന എറിയും കണ്ണാടി എന്ന ചത്രത്തിലാണ് നകുൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം നൽകുന്നത്.
Content Highlights :tamil actor nakkhul is blessed with baby girl boys movie