ശരൺ രാജ് | PHOTO: twitter/@nrpenter
തമിഴ് നടനും യുവ സംവിധായകനുമായ ശരൺ രാജ്(29) വാഹനാപകടത്തിൽ മരിച്ചു. ചെന്നൈയിലെ കെ.കെ. നഗറിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലാണ് ശരൺ രാജിന്റെ മരണപ്പെട്ടത്. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു ശരൺ.
തമിഴ് നടനായ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശരൺ താമസസ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ നടൻ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, അപകടസമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്റെ വട ചെന്നൈയിൽ ശരൺ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളിൽ സഹനടനായ പളനിയപ്പൻ ഒടുവിൽ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു.
Content Highlights: tamil actor director saran raj dies in car accident
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..