തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാളത്തിൽ വേഷമിടുന്നു. കണ്ണൻ താമരക്കുളം ഒരുക്കുന്ന 'വിരുന്ന്' എന്ന ചിത്രത്തിലാണ് അർജുൻ അഭിനയിക്കുന്നത്. 

ദിലീപ് നായകനായെത്തിയ ജാക് ഡാനിയേൽ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ എന്നീ ചിത്രങ്ങളിൽ അർജുൻ വേഷമിട്ടിരുന്നു.  

നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറാണ് വിരുന്ന് നിർമിക്കുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഗിരീഷ് നെയ്യാർ, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ധർമ്മജൻ ബൊൾഗാട്ടി, ഹരിഷ് പെരടി, ആശാ ശരത്ത്, സുധീർ,, മനു രാജ്, കോട്ടയം പ്രദീപ്, ശോഭാ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

കഥ. തിരക്കഥ, സംഭാഷണം - ദിനേശ് പള്ളത്ത്. കൈതപ്രം ,റഫീഖ് സീലാട്ട് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് രതീഷ് വേഗയും സാനന്ദ ജോർജുമാണ്. രവിചന്ദ്രൻ ഛായാഗ്രഹണവും വി.ടി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സഹസ് ബാല
കോസ്റ്റ്യും ഡിസൈൻ - അരുൺ മനോഹർ , മേക്കപ്പ് - പ്രദീപ് രംഗൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -സുരേഷ് ഇളമ്പൽ. പ്രൊഡക്ഷൻ കൺട്രോളർ.- അനിൽ അങ്കമാലി, പ്രൊജക്റ്റ് ഡിസൈനർ - ബാദ്ഷ

മെയ് മൂന്നു മുതൽ ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും തിരുവനന്തപുരത്തുമായി പൂർത്തിയാകും.

Content Highlights : Tamil Actor Arjun Sarja To act again in malayalam Kannan Thamarakkulam Movie