16.60 കോടിയുടെ വീട്: താന്‍ സിന്ധി മതവിശ്വാസി, ഇരട്ടിവില കൊടുത്ത് വീട് വാങ്ങാനാവില്ലെന്ന് തമന്ന


മുംബൈ ജുഹു - വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്ലാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും സ്വകയര്‍ ഫീറ്റിന് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ടി തമന്ന മുംബൈയില്‍ 16.60 കോടി രൂപയുടെ പുതിയ അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മുംബൈ ജുഹു - വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്ലാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും ചതുരശ്ര അടിക്ക് ഇരട്ടി വിലയാണ് താരം നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ അപാര്‍ട്‌മെന്റിന്റെ വിലയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് താരം.

താനൊരു സിന്ധി മതവിശ്വാസിയാണെന്നും തനിക്കെങ്ങനെ ഒരു അപ്പാര്‍ട്‌മെന്റിന് ഇരട്ടി വില നല്‍കി വാങ്ങാനാകുമെന്നും തമന്ന ചോദിക്കുന്നു. വാര്‍ത്ത കണ്ടതിന് ശേഷം സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ ഈ വാര്‍ത്ത തമന്നയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

"ഇതുപോലെയുള്ള ഊഹാപോഹങ്ങള്‍ക്ക് ഞാന്‍ എന്ത് മറുപടി നല്‍കണം. ഞാന്‍ ഒരു സിന്ധിയാണ്, എനിക്കെങ്ങനെ ഇരട്ടി വില കൊടുത്തു ഒരു ഫ്ലാറ്റ് സ്വന്തമാക്കാനാകും എന്നാണ് ഞാന്‍ അദ്ദഹത്തോട് പറഞ്ഞത്. ആളുകള്‍ ഇതിനെപ്പറ്റി ഇങ്ങനെ ചോദിച്ച് കൊണ്ടേ ഇരിക്കുന്നത് വല്ലാത്ത ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു വീട് വാങ്ങി. പക്ഷെ അതിന് ഇരട്ടിവില നല്‍കിയിട്ടില്ല. വീട് ശരിയായാല്‍ ഉടനെ ഞാനും എന്റെ കുടുംബവും അങ്ങോട്ട് മാറും.. എനിക്ക് വളരെ ലളിതമായ ഒരു വീടാണ് താല്പര്യം.' തമന്ന വ്യക്തമാക്കുന്നു .

ചിരഞ്ജീവി നായകനായെത്തുന്ന സായ് രാ ആണ് തമന്നയുടെ പുതിയ ചിത്രം. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സുധീര്‍ റെഡ്ഡിയാണ് തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlights : Tamannah On Mumbai Flat Woth 16 Crores Says She Is A Sindhi Can't pay double The Price

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented