ഓര്‍മകള്‍ നഷ്ടമാകുന്നത്‌'; ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തമന്ന


മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

തമന്ന | ഫോട്ടോ: www.instagram.com/tamannaahspeaks/

നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വാർത്തകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകിയിട്ടുണ്ട്.

ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്. കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.

നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു.




Also Watch | ആ വിമാന റാഞ്ചല്‍ പാളിയതിന് കാരണം നീര്‍ജയുടെ മനക്കരുത്ത് മാത്രമായിരുന്നു

Content Highlights: Tamannaah Bhatia's biggest fear is losing her memory, Tamannaah Tweets

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented