വിവാഹം ഇപ്പോഴില്ല; കഴിക്കുമ്പോൾ പറയാം: തമന്ന


തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ തമന്ന വിവാഹിതയാകുന്നുവെന്നും അഭിനയം നിര്‍ത്തുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് തമന്ന

വിവാഹിതയാകുന്നുവെന്നും അഭിനയം നിര്‍ത്തുന്നുവെന്നുമുള്ള വാര്‍ത്തകൾ തള്ളി നടി തമന്ന. ഇപ്പോള്‍ തന്റെ ഫ്രൊഫഷണല്‍ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും തത്ക്കാലം വാഹിതയാകുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ തമന്ന പറഞ്ഞു. താന്‍ വിവാഹിതയാകാന്‍ തീരുമാനിക്കുമ്പോള്‍ അത് ലോകത്തെ അറിയിക്കും. ഇപ്പോള്‍ പ്രഭുദേവയുടെ അടുത്ത സിനിമയിലും ഏതാനും ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തമന്ന അഭിനയം നിര്‍ത്തുകയാണെന്നും കമ്പ്യൂട്ടർ എഞ്ചിനീയറായ ഒരാളെ വിവാഹം കഴിക്കുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഭ്യൂഹം പ്രധാന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് തമന്ന പ്രസ്താവനയുമായി രംഗത്ത് എത്തിയത്.

ബാഹുബലിക്ക് ശേഷം തമന്നയുടേതായി പുറത്തിറങ്ങിയ തെലുങ്ക്-തമിഴ് ചിത്രം ഊപ്പിരിയിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു. രണ്‍വീര്‍ സിംഗിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ തമന്നയാണ് നായിക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented