ഴാങ് ലൂക് ഗൊദാർദ്, ടി.പി രാജീവൻ, ജോൺപോൾ | Photo: AFP, Akhil ES, Biju C
അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ് ,ജാപ്പനീസ് സംവിധായകന് മസഹിറോ കൊബായാ ഷി, മലയാളികളായ ജോണ്‍പോള്‍, ടി പി രാജീവന് തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമര്‍പ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തന്, നിര്‍മ്മാതാവ് അറ്റ്ലസ് രാമചന്ദ്രന് ,സംവിധായകന് ജി. എസ് പണിക്കര്‍ ,ഛായാഗ്രാഹകന്‍ പപ്പു എന്നിവര്‍ ഉള്‍പ്പടെ എട്ടു ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടു ചെറുപ്പക്കാര്‍ നടത്തുന്ന കവര്‍ച്ച പ്രമേയമാക്കിയ ഗൊദാര്‍ദ് ചിത്രം ബാന്‍ഡ് ഓഫ് ഔട്ട്സൈഡേഴ്സ്, മസഹിറോ കൊബായാഷി ചിത്രം ലിയര്‍ ഓണ്‍ ദി ഷോര്‍, പ്രതാപ് പോത്തന് അഭിനയിച്ച കാഫിര്‍, അറ്റ്ലസ് രാമചന്ദ്രന് നിര്‍മ്മിച്ച ഭരതന് ചിത്രം വൈശാലി, ജോണ്‍പോള്‍ ആദ്യമായി തിരക്കഥയെഴുതിയ ചാമരം, പപ്പു ഛായാഗ്രാഹകനായ രാജീവ് രവിചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ്, ജി. എസ് പണിക്കര്‍ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഥാകൃത്തായ ടി പി രാജീവന്റെ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതത്തിന്റെ കഥ എന്ന ചിത്രവും ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: IFFK 2022, Godard, TP Rajeevan, John Paul
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..