കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, പാര്‍വതി മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ടേക്ക് ഓഫ് മാര്‍ച്ച് 24ന് തിയേറ്ററില്‍ എത്തുന്നു.

പ്രശസ്ത എഡിറ്റര്‍ മഹേഷ് നാരായണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ ജീവിതമാണ് പറയുന്നത്. 2014ല്‍ വിമത അക്രമണത്തില്‍ ആശുപത്രിയില്‍ കുടുങ്ങിയ നാല്‍പ്പതിലേറെ നഴ്‌സുമാര്‍ ഒരു മാസത്തിനു ശേഷമാണു നാട്ടിലെത്തിയത്.

12 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ എഡിറ്ററുടെ വേഷത്തില്‍ തിളങ്ങുന്ന മഹേഷ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുകയാണ് ഈ ചിത്രത്തിലൂടെ. ആന്റോ ജോസഫ് ഫിലിം കമ്പനിയും രാജേഷ് പിള്ള ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രൈലെര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.