രീന കപൂര്‍-സെയ്ഫ് അലിഖാന്‍ താര ദമ്പതികളുടെ മകനായ തൈമുര്‍ അലിഖാൻ ജനിച്ചതു മുതൽ വാര്‍ത്തകളിലെ താരമാണ്.  തൈമുറിൻ്റെ ഒാരോ ചലനങ്ങളും ക്യാമറയിൽ പകര്‍ത്താൻ കാത്തിരിക്കുകയാണ് ചുറ്റുമുള്ളവര്‍. മകൻ്റെ ഒാരോ വിശേഷങ്ങളും കരീനയും സെയ്ഫും ആരാധകരുമായി പങ്കുവെക്കാനും ശ്രദ്ധിക്കാറുമുണ്ട്.

തെെമൂറിനൊരു പുതിയ കൂട്ടുകാരിയെ കിട്ടിയതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത. ഇനിയ എന്ന് പേരിട്ടിരിക്കുന്ന ദുബായിക്കാരിയാണ് തെെമൂറിൻ്റെ കൂട്ടുകാരിയായി സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഇനിയയുടെയും  തെെമൂറിൻ്റെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്  ഇനിയ തെെമൂര്‍ എന്ന ഇൻസ്റ്റഗ്രാം പേജും തുടങ്ങുകയും ചെയ്തു ആരാധകര്‍. 

ഇനിയയുടെയും തെെമൂറിൻ്റെയും രൂപത്തിലെ സാദൃശ്യം തന്നെയാണ് ഇത്തരം ആരാധകരുടെ ആകാംക്ഷയ്ക്ക് കാരണം. നീലക്കണ്ണുകളും തുടുത്ത കവിളുകളുമുള്ള ഇരുവര്‍ക്കും രൂപസാദൃശ്യം ഏറെയാണ്. 

Taimur

Taimur

Taimur