തൈമൂര്‍ പഴയ തൈമൂറല്ല: കേപ് ടൗണില്‍ താരമായി കുട്ടി നവാബ്


സെയ്ഫും കരീനയും തൈമൂറും ഇപ്പോള്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദക്ഷിണാഫ്രിക്കയിലാണ്

ജനിച്ച നാള്‍ മുതല്‍ ക്യാമറക്കണ്ണുകള്‍ക്ക് പ്രിയങ്കരനാണ് സെയ്ഫ് -കരീന ദമ്പതികളുടെ പുത്രന്‍ തൈമൂര്‍ അലി ഖാന്‍. എവിടെ പോയാലും പിന്നാലെയെത്തുന്ന ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയാന്‍ നന്നായി പഠിച്ചു കഴിഞ്ഞു കുട്ടി നവാബ്. പഴയ കുഞ്ഞല്ല തൈമൂര്‍ ബുധനാഴ്ച കുട്ടി നവാബിന്റെ രണ്ടാം പിറന്നാളായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ദക്ഷിണാഫ്രിക്കയില്‍ വെച്ച് തൈമൂര്‍ പിറന്നാള്‍ ആഘോഷിച്ചു.

സെയ്ഫും കരീനയും തൈമൂറും ഇപ്പോള്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദക്ഷിണാഫ്രിക്കയിലാണ്. കരീനയും സെയ്ഫും തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചിരുന്നു.

കേപ് ടൗണിലെ മൂവരുടെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. പതിവു പോലെ ഇക്കുറിയും അച്ഛനേയും അമ്മയെയും പിന്തള്ളി തൈമൂര്‍ തന്നെയാണ് താരം. ബീച്ചില്‍ കളിക്കുന്ന തൈമൂറിന്റെ ഫോട്ടോയ്ക്ക് ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറെയാണ്.

തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന് പാപ്പരസികളോട് അഭ്യര്‍ഥിച്ച് സെയ്ഫ് അലിഖാന്‍ മുന്‍പ് രംഗത്ത് വന്നിരുന്നു. തൈമൂര്‍ കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുതെന്നാണ് സെയ്ഫിന്റെ പക്ഷം. പാപ്പരാസിക്കണ്ണില്‍ മകന്‍ പെടുന്നതില്‍ കരീനയും തൃപ്തയല്ല. ഇതേപ്പറ്റിയുള്ള ആശങ്ക കരിന നേരത്തെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു

Content Highlights: taimoor ali khan, saif ali khan, kareena kapoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented