തന്നെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി തപ്‌സി പന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം താരം പങ്കപവച്ച ട്വീറ്റിന് താഴെയാണ് ഒരാള്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.  

മുംബൈയില്‍ സ്ഥിരതാമസക്കാരായവര്‍ നമ്മുടെ ഭാവി നിശ്ചയിക്കാന്‍ വരുന്നതെന്തിന്, കാലമേറെയായി തപ്‌സി പന്നു മുംബൈയിലേക്ക് താമസം മാറിയിട്ട്. നിങ്ങളുടെ വോട്ടവകാശം കൂടി അങ്ങോട്ടേക്ക് മാറ്റൂ എന്നായിരുന്നു കമന്റ്. 

അതിന് തപ്‌സി നല്‍കിയ മറുപടി ഇങ്ങനെ. ''മുംബൈയെക്കാള്‍ കൂടുതല്‍ കാലം ഞാന്‍ ഡല്‍ഹിയില്‍ തന്നെയാണ് താമസിച്ചിട്ടുള്ളത്. ഞാന്‍ ആദായനികുതി അടയ്ക്കുന്നതും ഡല്‍ഹിയിലാണ്. ഇവിടെ താമസിക്കുന്ന എന്നാല്‍ ഈ നഗരത്തിനോട് ഒരു കൂറുമില്ലാത്ത പലരേക്കാളും ഡല്‍ഹിക്കാരിയാണ് ഞാനെന്ന് പറയാന്‍ എനിക്കാവും. ദയവായി എന്റെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ നില്‍ക്കരുത്. . നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ നിങ്ങളെക്കൊണ്ട് എന്ത് ചെയ്യാനാകുമെന്നതിനെക്കുറിച്ച് ആകുലപ്പെടൂ. 

Tapsee Pannu

മറ്റൊരു കാര്യം കൂടി, നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ നിന്നും നീക്കം ചെയ്യാനാവും. എന്നാല്‍ ആ പെണ്‍കുട്ടിയില്‍ നിന്നും ഡല്‍ഹിയെ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. ഞാനെന്തു ചെയ്യണമെന്നും ചെയ്യേണ്ടെന്നും തീരുമാനിക്കേണ്ട ആള്‍ നിങ്ങളല്ല. ഞാന്‍ ഡല്‍ഹിക്കാരിയെന്നതിന് ഇതിലും വലിയ തെളിവു താങ്കള്‍ക്ക് വേണ്ടല്ലോ. അല്ലേ?"

Tapsee Pannu

Content Highlights : Taapsee Pannu Shuts Down Troll Who Questioned Why She Voted In Delhi