വെറുതെ ഒച്ചവയ്ക്കരുത്, എന്തറിഞ്ഞാണ് ചോദിക്കുന്നത്; മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് താപ്‌സി


Taapsee Pannu

ദോബാര എന്ന സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് നടി താപ്‌സി പന്നു. ഒടിടി പ്ലേ അവാര്‍ഡ്‌സ് 2022 ന് റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോഴാണ് സംഭവം. താപ്‌സിയുടെ ഏറ്റവും പുതിയ റിലീസായ ദോബാരയ്‌ക്കെതിരേ കാമ്പയിന്‍ ഉണ്ടായിരുന്നില്ലേ എന്നും ചിത്രം പരാജയമായിരുന്നില്ലേ എന്നുമായിരുന്നു ചോദ്യം.

എന്തെങ്കിലും പറയുന്നതിന് മുന്‍പ് അതെക്കുറിച്ച് ഗവേഷണം നടത്തണമെന്നാണ് താപ്‌സി മറുപടി പറഞ്ഞത്. മാധ്യമപ്രവര്‍ത്തകന്‍ അതേ ചോദ്യം ആവര്‍ത്തിച്ചത് താപ്‌സിയെ അലോസരപ്പെടുത്തി.

ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുന്‍പ് നിങ്ങള്‍ എന്റെ ചോദ്യത്തിന് മറുപടി നല്‍കണം. ഏത് സിനിമയ്‌ക്കെതിരേയാണ് നെഗറ്റീവ് കാമ്പയിന്‍ ഇല്ലാതിരുന്നത്. എന്തെങ്കിലും പറയുന്നതിന് മുന്‍പ് അല്‍പ്പം ഗവേഷണം ചെയ്യൂ. വെറുതെ ഒച്ച വയ്ക്കരുത്, എന്തറിഞ്ഞാണ് ചോദിക്കുന്നത്. ഒടുവില്‍ സെലിബ്രിറ്റികള്‍ക്ക് മര്യാദയില്ലെന്ന് പറയരുത്- താപ്‌സി പറഞ്ഞു.

ഒടിടി പ്ലേ അവാര്‍ഡ്‌സില്‍ താപ്‌സിയ്ക്ക് മികച്ച അഭിനേത്രിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ദില്‍രുബ എന്ന ചിത്രത്തിനായിരുന്നു പുരസ്‌കാരം.

Content Highlights: Taapsee Pannu Gets Angry With The Media Video Dobaaraa Anurag Kahsyap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented