ബി ഗ്രേഡ് നടിമാരെന്ന് ആക്ഷേപം; കങ്കണയ്ക്ക് മറുപടിയുമായി താപ്സിയും സ്വരയും


2 min read
Read later
Print
Share

സുശാന്തിന്റെ മരണം സംബന്ധിച്ച് ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തെ കുറിച്ച് പ്രതിപാദിക്കവെയാണ് കങ്കണ  താപ്സിക്കും സ്വരയ്ക്കുമെതിരേ പരിഹാസവുമായി രംഗത്തെത്തിയത്,.

-

ബോളിവുഡിലെ സ്വജനപക്ഷപാതം സംബന്ധിച്ച ചർച്ചയിൽ തങ്ങളെ ബി ഗ്രേഡ് നടിമാരെന്ന് വിളിച്ച് പരിഹസിച്ച കങ്കണ റണാവതിന് മറുപടിയുമായി സ്വര ഭാസ്കറും താപ്സി പന്നുവും.

"സിനിമയ്ക്ക് പുറത്തു നിന്ന് വന്ന എന്നാൽ ഇപ്പോൾ അതിനകത്തു നിൽക്കുന്ന സ്വാർഥരായ ബി ഗ്രേഡ് നടിമാരായ താപ്സി പന്നുവും സ്വര ഭാസ്കറും പറഞ്ഞേക്കാം അവർ ബോളിവുഡിനെ സ്നേഹിക്കുന്നു എന്ന്. എനിക്കൊന്നേ ഇവരോട് പറയാനുള്ളൂ. നിങ്ങൾ ബോളിവുഡിനെ സ്നേഹിക്കുന്നുവെങ്കിൽ, കരൺ ജോഹറിനെ സ്നേഹിക്കുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങളിപ്പോഴും ബി ഗ്രേഡ് നടിമാരായി തുടരുന്നു. ആലിയയെക്കാളും അനന്യയെക്കാളും സുന്ദരിമാരാണ് നിങ്ങൾ, അവരെക്കാൾ മികച്ച നടിമാരാണ്. എന്നിട്ടും എന്തേ സിനിമകൾ ലഭിക്കുന്നില്ല. നിങ്ങളുടെ നിലനിൽപ് തന്നെ സ്വജനപക്ഷപാതത്തിന്റെ തെളിവാണ്" എന്നായിരുന്നു കങ്കണയുടെ പരാമർശം. ഇതിനെതിരെയാണ് സ്വരയും താപ്സിയും രംഗത്തെത്തിയിരിക്കുന്നത്. കങ്കണയെ പേരെടുത്ത് പറയാതെയാണ് തപ്സിയുടെ മറുപടി.

"പത്ത്, പ്ലസ്ടു റിസൽട്ടിന് പിന്നാലെ ഞങ്ങളുടെ ഗ്രേഡ് കിട്ടിയെന്നറിഞ്ഞു. ഔദ്യോഗികമായി ഗ്രേഡ് സിസ്റ്റം പിന്തുടരാൻ തുടങ്ങിയോ? ഇതുവരെ നമ്പർ സിസ്റ്റം അല്ലേ പിന്തുടർന്നിരുന്നത്" താപ്സി ട്വീറ്റ് ചെയ്യുന്നു."എന്റെ ജീവിതം എന്റെ നിയമങ്ങൾ" എന്ന ഹാഷ്ടാഗോടെയാണ് താപ്സിയുടെ ട്വീറ്റ്.

"സ്വാർഥരായവർ, പുറമേയുള്ളവർ, ബി ഗ്രേഡ് നടിമാർ.. പക്ഷേ ആലിയയെക്കാളും അനന്യയെക്കാളും സൗന്ദര്യമുള്ളവർ, ഞാനിത് ഒരു അഭിനന്ദനമാണെന്നാണ് കരുതുന്നത്. നന്ദി കങ്കണ.. നിങ്ങൾ സുന്ദരിയും ഉദാരമനസ്കയും നല്ലൊരു അഭിനേത്രയുമാണെന്ന് ഞാൻ കരുതുന്നു...തിളങ്ങി കൊണ്ടേയിരിക്കൂ..."സ്വര കുറിക്കുന്നു. സ്വജനപക്ഷപാതത്തിൻറെ പശ്ചാത്തലത്തിൽ അവസരം തേടി നടക്കുന്ന ബി ഗ്രേഡ് നടിമാരായ ഞങ്ങൾക്കുപോലും അവസരം ലഭിക്കുന്നില്ലെന്ന് മറ്റൊരു ട്വീറ്റിൽ സ്വര കുറിച്ചു.

സുശാന്തിന്റെ മരണം സംബന്ധിച്ച് ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തെ കുറിച്ച് പ്രതിപാദിക്കവെയാണ് കങ്കണ താപ്സിക്കും സ്വരയ്ക്കുമെതിരേ പരിഹാസവുമായി രംഗത്തെത്തിയത്,. റിപബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പരാമർശം.

സുശാന്ത് സിങ് എന്ന നടനെ എല്ലാവരും ചേർന്ന് ആത്മഹത്യയിലേക്ക് നയിച്ചു. ഇതൊരു ആത്മഹത്യയല്ല, കൊലപാതകമാണ്. ഒരാളെ മരണംവരെ കൊണ്ടെത്തിക്കുന്നതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടതെന്നാണ് കങ്കണ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

നിർമാതാക്കളായ കരൺ ജോഹർ, ആദിത്യ ചോപ്ര, സംവിധായകൻ മഹേഷ് ഭട്ട് എന്നിവർക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കങ്കണ ഉന്നയിച്ചത്.

Content Highlights : Taapsee Pannu andSwara Bhasker reacted to Kangana Ranauts 'B-grade actressescomment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bazooka

1 min

നീട്ടിയ തലമുടി, താടി; സോഷ്യൽ മീഡിയയിൽ തീപടർത്തി മമ്മൂട്ടിയുടെ 'ബസൂക്ക' മാസ് ഫസ്റ്റ്ലുക്ക്

Jun 2, 2023


wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


ps2 aga naga

1 min

മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ഒ.ടി.ടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

Jun 2, 2023

Most Commented