ബോളിവുഡിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിലാണ് തപ്സി പന്നുവിന് ഇടം. പിങ്ക് എന്നൊരൊറ്റ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറാന്‍ തപ്സിക്കായി.
എന്നാല്‍, സിനിമാരംഗത്തേയ്ക്ക് അങ്ങനെ സ്വപ്നം കണ്ടോ ആസൂത്രണം ചെയ്തോ അല്ല താന്‍ വന്നതെന്ന് പറയുകയാണ് തപ്സി. ഞാന്‍ ഒരിക്കലും ഒരു വുഡിലും പ്രവേശിക്കണമെന്ന് ആലോചിച്ചിട്ടില്ല. ഹോളിവുഡോ ബോളിവുഡോ എന്നൊന്നും ഇല്ല, സിനിമാരംഗത്തേയ്ക്കു തന്നെ വരാന്‍ ഒരു ആലോചനയും ഉണ്ടായിരുന്നില്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചുപോയതാണ്-തപ്സി പറഞ്ഞു.
ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കില്ല എന്നൊന്നുമില്ല. ഞാന്‍ അവിടെ റോളുകള്‍ തേടി പോകുമെന്നും പറയാനാവില്ല. എനിക്ക് ഇപ്പോള്‍ തന്നെ ബോളിവുഡില്‍ നിറയെ വേഷങ്ങളുണ്ട്. അതെല്ലാം തന്നെ വ്യത്യസ്തമായ റോളുകളാണുതാനും. മനസ്സില്‍ ആഗ്രഹിച്ച വേഷങ്ങളെല്ലാം ഇവിടെ തന്നെ കിട്ടുന്നുണ്ട്. അതില്‍ ഞാന്‍ തൃപ്തയാണ്. അതുകൊണ്ട് തന്നെയാണ് ഹോളിവുഡില്‍ പോകാന്‍ വലിയ മോഹമില്ലാത്തത്.
ബോളിവുഡില്‍ ഇത് നിര്‍ണായകമായ വര്‍ഷമാണ്. തീർത്തും വേറിട്ട വേഷങ്ങളുള്ള മൂന്ന് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്നത്. പ്രേക്ഷകര്‍ എത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഇക്കൊല്ലം അറിയാം. എന്റെ സിനിമകള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നില്ലെങ്കില്‍, പ്രേക്ഷകര്‍ക്ക് എന്നെ കാണേണ്ടെങ്കില്‍ ഞാന്‍ സിനിമാരംഗം ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യും. ബോക്സ് ഓഫീസ് വിജയങ്ങളാണ് ഞാന്‍ എപ്പോള്‍ സിനിമാരംഗം വിടേണ്ടതെന്ന് തീരുമാനിക്കുന്നത്-തപ്സി പറഞ്ഞു.
Content Highlights: taapsee pannu actress retirement taapsee bollywood kollywood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..