'മരുമകളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച' ആ അമ്മായിയച്ഛന്‍ ഇവിടെയുണ്ട്


കോഴിക്കോട് സ്വദേശിയായ ടി സുരേഷ് ബാബു എന്ന കലാകാരനാണ് അച്ഛനായി തകര്‍ത്തഭിനയിച്ചത്.

The Great Indian Kitchen

'മോളേ... കുക്കറില്‍ വയ്‌ക്കേണ്ട അടുപ്പില്‍ വയ്ക്കണേ, ബ്രഷ് കിട്ടീട്ടില്ല മോളേ... വാഷിങ് മെഷീനിലിട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളേ.. , എന്റെ തുണി മാത്രം അതില്‍ കഴുകണ്ട....' പൊതുവെ ശാന്തന്‍, മിതഭാഷി.. എന്നാല്‍ ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പോലും ദേഷ്യം വരും. പറഞ്ഞു വരുന്നത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അച്ഛന്‍ കഥാപാത്രത്തെക്കുറിച്ചാണ്.

നിമിഷയ്ക്കും സുരാജിനുമൊപ്പം അതിഗംഭീരമായ പ്രകടനമാണ് ഈ അച്ഛന്‍ കാഴ്ചവച്ചത്. പുറമെ കുഴപ്പക്കാരനെന്ന് തോന്നാത്ത എന്നാല്‍ പുരുഷമേധാവിത്വത്തിന്റെ വിഷം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരുവിഭാഗം ആളുകളുടെ പ്രതിനിധിയാണ് ഈ അച്ഛന്‍ കഥാപാത്രം.

കോഴിക്കോട് സ്വദേശിയായ ടി സുരേഷ് ബാബു എന്ന കലാകാരനാണ് അച്ഛനായി തകര്‍ത്തഭിനയിച്ചത്. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുമായുള്ള പരിചയമാണ് സുരേഷ് ബാബുവിനെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെത്തിച്ചത്.

മുസ്തഫയാണ് ജിയോ ബേബിയ്ക്ക് സുരേഷ് ബാബുവിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ബാല്യകാലം മുതല്‍ നാടകംരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സുരേഷ് ബാബു സംസ്ഥാനതലത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വിജയ് സേതുപതി, നിത്യമേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന 19 (1) എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സിനിമാ നിരൂപകരും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം ഒട്ടനവധിപേര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.

Content Highlights: T Suresh Babu In The Great Indian Kitchen Movie, Nimisha, Suraj, Jeo Baby

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented