ഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എല്‍.എ. "മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്.... മാലിക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം" എന്നാണ് സിദ്ദീഖ് കുറിച്ചത്. ഇതോടൊപ്പം ചുമരില്‍ ഒരാള്‍  പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളേറെയും.

എഴുത്തുകാന്‍ എന്‍.എസ് മാധവന്‍, സംവിധായകന്‍മാരായ നിഷാദ് കോയ, ഒമര്‍ ലുലു, കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന്‍ തുടങ്ങിയവര്‍ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു.

Content Highlights: T Siddique congress MLA trolls Malik Movie, Fahadh Faasil, Mahesh Narayanan, Cinema