T Padmanabhan
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിജീവിതയായ നടിയുടെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിധ്യം മാത്രമല്ല അതിജീവതയ്ക്ക് ലഭിച്ച കയ്യടിയാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും ടി പത്മാനാഭന്‍ പറഞ്ഞു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഞാന്‍ നിയമം പഠിച്ചയാളാണ്. ഞാന്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ട ശേഷമാണ് ഹേമ കമ്മീഷന്‍ അല്ലെങ്കില്‍ കമ്മിറ്റി എന്താണെന്ന് പറയേണ്ടതെന്ന് അറിയില്ല. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു.
Content Highlights: T Padmanabhan on survivor actress Hema Commission Report IFFK 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..