രക്തത്താൽ വരച്ച ദളപതിയുടെ രൂപം, ടി 67 ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച


മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്.

ദളപതി 67ന്റെ ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ ഇറക്കിയ പോസ്റ്റർ

ദിനംപ്രതി അപ്ഡേറ്റുകൾ നൽകിക്കൊണ്ട് ആരാധകരെ ഞെട്ടിക്കുകയാണ് ദളപതി 67-ന്റെ അണിയറപ്രവർത്തകർ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് പിന്നാലെ സാറ്റലൈറ്റ് അവകാശവും സം​ഗീത അവകാശവും ആർക്കെന്ന് അവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന ഒരു അപ്ഡേറ്റ് കൂടി ടീം ടി 67 പുറത്തുവിട്ടിരിക്കുകയാണ്.

സം​ഗതി ഒരു പോസ്റ്ററാണ്. സിനിമയുടെ പേര് വെള്ളിയാഴ്ച പുറത്തുവിടുമെന്നതാണ് പോസ്റ്ററിന്റെ ഉള്ളടക്കം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരിക്കും ടൈറ്റിൽ പ്രഖ്യാപനം. പക്ഷേ ആരാധകർ ഞെട്ടിയിരിക്കുന്നത് പോസ്റ്ററിലെ ചിത്രം കണ്ടിട്ടാണ്. സിനിമയിലെ നായകനായ വിജയുടെ രൂപമാണ് പോസ്റ്ററിലുള്ളത്. രക്തത്തുള്ളികൾ കൊണ്ട് വരച്ചതെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പോസ്റ്ററിൽ നായകന്റെ മുഖം ഡിസൈൻ ചെയ്തിരിക്കുന്നത്.

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കും. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ് നിര്‍വഹിക്കും. ആര്‍ട്ട് -എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി -ദിനേഷ്, ഡയലോഗ് -ലോകേഷ് കനകരാജ്, രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍

Content Highlights: t 67 new update, thalapathy 67 title launch announcement poster, vijay and lokesh kanagaraj

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented