സല്‍മാനെ അറിയില്ല; തനിക്ക് പറ്റിയ അബദ്ധം തുറന്ന് സമ്മതിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍


റേസ് 3യ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കഴിഞ്ഞ ദിവസം സ്റ്റാലോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ് ചിത്രം വലിയ ചര്‍ച്ചയായിരുന്നു.

ല്‍മാന്‍ ഖാന്‍ നായകനാകുന്ന റേസ് 3 റിലീസിന് ഒരുങ്ങുകയാണ്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ മാസത്തില്‍ റിലീസിനെത്തുകയാണ്. സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള ഓട്ടപ്പാച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. ഹോളിവുഡ് സൂപ്പര്‍താരം സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ അടക്കമുള്ളവരെ അതിനായി സമീപിച്ചു കഴിഞ്ഞു.

റേസ് 3യ്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കഴിഞ്ഞ ദിവസം സ്റ്റാലോണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ് ചിത്രം വലിയ ചര്‍ച്ചയായിരുന്നു. 'പ്രതിഭാധനനായ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തിന് ആശംസകള്‍' എന്ന് കുറിച്ച സ്റ്റാലോണ്‍ പക്ഷേ സല്‍മാന്റെ ചിത്രത്തിന് പകരം റേസില്‍ മറ്റൊരു പ്രധാവനവേഷം കൈകാര്യം ചെയ്യുന്ന ബോബി ഡിയോളിന്റെ ചിത്രമാണ് പങ്കുവയ്ച്ചത്. സല്‍മാന്‍ ആരാണെന്ന് സ്റ്റാലോണിന് അറിയുമായിരുന്നില്ല. ഇത് സല്‍മാന്റെ ആരാധകരില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.

സ്റ്റാലോണിന് പറ്റിയ അബദ്ധം വലിയ ചര്‍ച്ചയാകുകയും ഇന്‍സ്റ്റാഗ്രാമില്‍ നിരവധിയാളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാലോണ്‍ പോസ്റ്റ് നീക്കം ചെയ്തു. തുടര്‍ന്ന് ഇങ്ങനെക്കുറിച്ചു. ഒന്നൂകൂടി ശ്രമിക്കാം, റേസ് 3 യുമായി എത്തുന്ന പ്രതിഭാധനനായ സല്‍മാന്‍ ഖാന് എല്ലാം ആശംസകളും നേരുന്നു. ഇത്തവണ സല്‍മാന്‍ ഖാന്റെ ആരാധകരെ അദ്ദേഹം നിരാശപ്പെടുത്തിയില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented