ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രമായ സേ റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ പുറത്ത് വിട്ടു. അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന ഭാട്ടിയ, കിച്ച സുദീപ്, ജഗപതി ബാബു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ മലയാളം ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത് നടന്‍ മോഹന്‍ലാലാണ്. വന്‍വരവേല്‍പ്പാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. 

1800 കളില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനിയായ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദ്ര റെഡ്ഡിയാണ്. അമിത് ത്രിവേദി, ജൂലിയസ് പാക്കിയാം തുടങ്ങിയവര്‍ സംഗീതം ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാം ചരണ്‍ തേജയാണ്. ഒക്ടോബര്‍ 2 ന് ചിത്രം പ്രദര്‍ശത്തിനെത്തും. 

Content Highlights: Sye Raa Narasimha Reddy teaser Chiranjeevi Amitabh bachchan Nayanthra Vijay sethupathi Sudeep