ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രമായ 'സേ റാ നരസിംഹ റെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു.  ചിരഞ്ജീവിയുടെ അറുപത്തിരണ്ടാം ജന്മദിനമായ ഒാഗസ്റ്റ് 22നാണ് ചിത്രത്തിന്റെ ടെെറ്റിൽ ലോഗോയും മോഷൻ പോസ്റ്ററും ഫുറത്ത് വിട്ടത്.  ബാഹുബലിയുടെ സംവിധായകനായ എസ്.എസ് രാജമൗലിയാണ് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടത്. 

1800 കളിൽ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരസേനാനിയായ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദ്ര റെഡ്ഡിയാണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം  നിർമിക്കുന്നത് രാം ചരൺ തേജയാണ്.

200 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നയൻ താര, വിജയ് സേതുപതി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
 
ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരമായ ജഗപതി ബാബുവും കന്നഡ സൂപ്പർ താരം കിച്ചാ സുദീപും വേഷമിടുന്നുണ്ട്. 

Sye Raa Narasimha Reddy