സെയ്‌റാ നരസിംഹ റെഡ്ഡിയില്‍ അഭിനയിക്കേണ്ടിയിരുന്ന ആളാണ് താനെന്നും അതിനാല്‍ തന്നെ ടീസര്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നും പൃഥ്വിരാജ്. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമായി വരുന്ന സെയ്‌റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സെയ്‌റാ നരസിംഹ റെഡ്ഡിയുടെ ടീസര്‍ കാണുമ്പോള്‍ എനിക്ക് ഭായങ്കര വിഷമം തോന്നുന്നുണ്ട്. കാരണം ചിരഞ്ജീവി സര്‍ ഈ സിനിമയിലെ ഒരു വേഷം അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നതാണ്. ഷൂട്ടിങ് തിരക്കുകളിയായിരുന്നതുകൊണ്ട എനിക്കിതില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. ഇന്നിപ്പോള്‍ ഈ ടീസര്‍ കാണുമ്പോള്‍ ഞാന്‍ എന്റെ തന്നെ നെഞ്ചത്തടിച്ചുപോവുകയാണ്. കാരണം ഇത്തരമൊരു സിനിമയില്‍ ഒരു ഷോട്ട് ആണെങ്കില്‍ പോലും അഭിനയിക്കാമായിരുന്നു എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഞാന്‍ സംവിധാനം ചെയ്ത 'ലൂസിഫര്‍' എന്ന സിനിമയുടെ തെലുങ്ക് പതിപ്പിനുള്ള റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്ജീവി സാറിന് എല്ലാ ആശംസകളും..' പൃഥ്വിരാജ് പറഞ്ഞു. ചടങ്ങില്‍ ചിരഞ്ജീവി, പൃഥ്വിരാജ്, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ഈ പിരീഡ് ഡ്രാമ ചിത്രം പറയുന്നത്. ചിത്രത്തില്‍ ഗോസായി വെങ്കണ്ണ എന്ന ആത്മീയനേതാവിന്റെ വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്.

സിജു തുറവൂരിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അമിത് ത്രിവേദിയാണ്. സുനീതി ചൗഹാന്‍, ശ്രേയ ഘോഷല്‍, രാജീവ് സുന്ദരേശന്‍, അരുണ്‍ കമ്മത്ത്, സുഹാസ് സാവന്ത്, ഋഷികേശ് കമേര്‍ക്കര്‍, ദീപ്തി റെഗെ, പ്രഗതി ജോഷി, അരോഹി മാത്രേ, അതിഥി പ്രഭുദേശായി എന്നിവരും പാടിയിട്ടുണ്ട്.

ചരിത്രത്താളുകളില്‍ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷുകാർക്കെതിരേ ആദ്യമായി യുദ്ധം കുറിച്ചയാളുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു.

ചുക്കിച്ചുളിഞ്ഞ മുഖവും നരച്ച താടിയും മുടിയും കാവിവേഷത്തിലും ബിഗ് ബി പ്രത്യക്ഷപ്പെടുമ്പോള്‍ യോദ്ധാവിന്റെ വേഷത്തില്‍ തമിഴ് താരം വിജയ് സേതുപതിയും മഹാറാണിയുടെ വേഷത്തില്‍ നടി നയന്‍താരയും ജഗപതി ബാബുവും കിച്ച സുദീപും തമന്നയും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ടീസര്‍ വൻ ഹിറ്റായിരുന്നു. മോഹന്‍ലാലാണ് ടീസറില്‍ ശബ്ദം നല്‍കിയിരുന്നത്. കോനിഡെല പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോളിവുഡ് സംഗീത സംവിധായകന്‍ അമിത് ത്രിവേദി സംഗീതം നല്‍കുന്നു. ചിരഞ്ജീവിയുടെ 151-ാമത് ചിത്രവും രാംചരണിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് ഈ ചിത്രം. സുരേന്ദ്ര റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലായാണ് ചിത്രം തിയ്യറ്ററുകളിലെത്തുക. ബാഹുബലി, കെജിഎഫ് തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളെ വെല്ലുന്ന ദൃശ്യമികവോടെയായിരിക്കും സെയ്‌റാ എത്തുക.

Content Highlights : sye raa narasimha reddy movie promotion chiranjeevi mohanlal prithviraj