തെന്നിന്ത്യയുടെ പ്രിയ പിന്നണി ഗായിക ശ്വേത മോഹന്‍ അമ്മയായി. വെള്ളിയാഴ്ച അശ്വതി നക്ഷത്രത്തിലാണ് ശ്വേത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചെന്നൈ ഹാരിങ്ടണ്‍ റോഡിലെ പ്രശാന്തി ആശുപത്രിയില്‍ കാലത്ത് 12.16നായിരുന്നു പ്രസവം. സിസേറിയനായിരുന്നു.

പ്രസവസമയത്ത് ഭര്‍ത്താവ്‌ അശ്വിനും അച്ഛന്‍ ഡോ. മോഹനും അമ്മയും ഗായികയുമായ സുജാതയും ഒപ്പമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ശ്വേതയുടെ അച്ഛന്‍ ഡോ. മോഹന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: swetha mohan, singer Swetha Mohan gives birth to a baby,  Sujatha's daughter Swetha