ഇതുപോലുള്ള കുറ്റകൃത്യങ്ങളെ പൊതുസമക്ഷത്തില്‍ കൊണ്ടുവരണം- ശ്വേത മേനോന്‍


Swetha Menon

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ യുവനടിമാര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമത്തില്‍ പ്രതികരണവുമായി നടി ശ്വേത മേനോന്‍. അതിക്രമം നടന്നപ്പോള്‍ മൗനം പാലിക്കാതെ പ്രതികരിച്ചതിന് രണ്ട് പെണ്‍കുട്ടികള്‍ക്കും അഭിനന്ദനം നേരുന്നുവെന്ന് ശ്വേത മേനോന്‍ കുറിച്ചു. ഇതുപോലുള്ള അതിക്രമങ്ങളെ പൊതുസമൂഹത്തിന് മുന്‍പില്‍ തുറന്ന് കാണിക്കണമെന്നും ശ്വേത അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സിനിമാ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു താരങ്ങള്‍ കോഴിക്കോട്ടെ മാളില്‍ എത്തിയത്. പ്രധാന താരങ്ങളെല്ലാവരും വരുന്നതിനാല്‍ നല്ല തിരക്കായിരുന്നു ഈ സമയത്ത് മാളില്‍ അനുഭവപ്പെട്ടത്. പ്രചാരണപരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങുന്ന സമയത്താണ് രണ്ട് നടിമാര്‍ക്കും നേരെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ നടിമാരിലൊരാള്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മറ്റൊരു നടി സമൂഹമാധ്യമങ്ങളിലൂടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയും ചെയ്തു.



സംഭവത്തില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്തു. ദുരനുഭവം നേരിട്ട നടിമാരില്‍ ഒരാള്‍ കണ്ണൂരും മറ്റൊരാള്‍ എറണാകുളത്തുമാണുള്ളത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിരിക്കുകയാണ്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും കേസെടുക്കുക. മാളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

Content Highlights: Swetha Menon reacts to actress molestation incident at Film Promotion event


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented