ഇൻബോക്സിൽ അശ്ലീലസന്ദേശം അയച്ച യുവാവിനെതിരേ പോലീസിൽ പരാതി നൽകി നടി സ്വാസിക. അനന്ദു ആദിൽ എന്ന പേരിലുള്ള അക്കൗണ്ടിൽനിന്നാണ് മോശം സന്ദേശങ്ങൾ വന്നത്. സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതം ഫെയ്സ്ബുക്കിൽ പങ്കുവച്ച സ്വാസിക, സെെബർ സെല്ലിൻ പരാതി നൽകിയെന്ന് വ്യക്തമാക്കി. നടിക്ക് പിന്തുണയുമായി ആരാധകർ രം​ഗത്ത് വരികയും ചെയ്തു. 

സ്വാസികയുടെ കുറിപ്പ് വായിക്കാം

കുറച്ചു നാളുകളായി  ഇവനെ പോലെ അമ്മയെയും  പെങ്ങമ്മാരെയും  തിരിച്ചറിയാത്ത  കുറച്ചു പേര്  മോശമായി മെസ്സേജുകളും  കമ്മെന്റുകളും  ചെയ്യുന്നതായി ശ്രദ്ധയിൽ  പെട്ടു,  സൈബർ സെല്ലിൽ ഇതിനെതിരെ പരാതി  നൽകിയിട്ടുണ്ട്.  ഏതൊരു പെണ്ണിനും  ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു  ഇത് പോലെയുള്ള  മോശമായ  പ്രവൃത്തികൾ  കാണേണ്ടി  വരും,  ഇതിനെതിരെ  പ്രതികരിക്കുക. 

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും ...

Posted by Swasika on 

Content Highlights: Swasika shares screenshots of message from a pervert files police complaint