'ബോറടി മാറ്റാൻ ഒരു ​ഗെയിമിനിരുന്നാലോ?', സ്വാസികയുടെ തകർപ്പൻ പ്രകടനവുമായി ചതുരം ട്രെയിലർ


നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചതുരത്തിനുണ്ട്.

ചതുരം എന്ന ചിത്രത്തിൽ സ്വാസികയും റോഷനും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‍ത ചതുരം സിനിമയുടെ ട്രെയിലർ റിലീസ് പുറത്തിറങ്ങി. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചതുരത്തിനുണ്ട്. സിദ്ധാർഥ് ഭരതനൊപ്പം സാഹിത്യ അക്കാദമി ജേതാവായ വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.ഗ്രീൻവിച്ച് എൻറർടെയ്ൻ‍മെൻറ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ.

സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിംഗ് - ദീപു ജോസഫ്, ടീസർ, ട്രെയ്‍ലർ കട്ട് - ഡസ്റ്റി ഡസ്ക്, വരികൾ - വിനായക് ശശികുമാർ, കലാസംവിധാനം - അഖിൽരാജ് ചിറയിൽ, വസ്ത്രാലങ്കാരം - സ്റ്റെഫി സേവ്യർ, മേക്കപ്പ് - അഭിലാഷ് എം, സംഘട്ടനം - മാഫിയ ശശി, സൗണ്ട് ഡിസൈൻ - വിക്കി, കിഷൻ (സപ്ത), ഓഡിയോഗ്രഫി - എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ - ആംബ്രോ വർഗീസ്, സ്റ്റിൽ ഫോട്ടോഗ്രാഫർ - ജിതിൻ മധു, പ്രൊമോഷൻ - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ ഉണ്ണി സെറോ, വിഎഫ്എക്സ് - ഡിജിബ്രിക്സ്, കളറിസ്റ്റ് - പ്രകാശ് കരുണാനിധി, അസിസ്റ്റൻറ് കളറിസ്റ്റ് - സജുമോൻ ആർ ഡി.

Content Highlights: swasika and roshan mathew, chaturam movie trailer out, sidharth bharathan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented