Swara Bhaskar
ഇക്കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സ്വര ഭാസ്കർ തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്. നിലവിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും രണ്ട് ഡോസ് വാക്സിൻ എടുത്തതിനാൽ ഗുരുതരമാവില്ലെന്ന് പ്രത്യാശിക്കുന്നതായും സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാനുള്ള ആശംസകളുമായി നിരവധി പേരാണ് താരത്തിന്റെ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയത്.
എന്നാൽ, സ്വരയ്ക്കെതിരേ വിദ്വേഷ ട്വീറ്റുകളും ഇതിന് പിന്നാലെ ട്രെൻഡിങ്ങായി മാറി. സ്വര ഭാസ്കറുടെ മരണവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും 2022-ൽ തങ്ങൾ കേൾക്കുന്ന ഏറ്റവും നല്ല വാർത്ത ഇതായിരിക്കുമെന്നും മരിച്ച് നരകത്തിൽ പോലും സ്വരയ്ക്ക് ഇടം ലഭിക്കരുതെന്നും സ്വരയ്ക്ക് ആദരാഞ്ജലികൾ നേർന്ന് ട്വീറ്റുകൾ പ്രചരിച്ചു. ഇപ്പോൾ ഈ വിദ്വേഷ ട്വീറ്റുകളോട് പ്രതികരിച്ചിരിക്കുകയാണ് സ്വര.
"സുഹൃത്തുക്കളെ, നിങ്ങളുടെ വികാരങ്ങൾ ഒന്ന് കൺട്രോൾ ചെയ്യൂ, ഒരുപക്ഷേ, എനിക്കെന്തെങ്കിലും പറ്റിയാൽ നിങ്ങളുടെ നിത്യേനയുള്ള ജോലി നഷ്ടമാകും. പിന്നെയെങ്ങനെ കുടുംബം നോക്കാൻ കഴിയും?" ഇതായിരുന്നു സ്വരയുടെ മറുപടി. സ്വരയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേർ താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതാദ്യമായല്ല സ്വര സോഷ്യൽ മീഡിയയിൽ വിദ്വേഷ ട്വീറ്റുകൾക്ക് ഇരയാകുന്നത്.
Content Highlights : Swara Bhasker slams Trolls After Testing Covid Positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..