സ്വര ഭാസ്കർ| Photo:AFP
താലിബാന് ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വര ഭാസ്കറിനെതിരെ സൈബര്‍ ആക്രമണം. 'അറസ്റ്റ് സ്വര ഭാസ്കര്‍' എന്ന് ക്യാംപെയിനും ട്വിറ്ററില്‍ തരംഗമായിരിക്കുകയാണ്. സ്വരയുടെ പരാമര്‍ശം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോള്‍ ഫ്രീ പ്രസ് ജേണല്‍ എന്ന മാധ്യമം വാര്‍ത്തക്ക് നല്കിയ തലക്കെട്ടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വര.
'വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ', എന്നാണ് ഫ്രീ പ്രസ് ജേണല്‍ സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്കിയ വാര്‍ത്തക്ക് നല്കിയ തലക്കെട്ട്.
വീരേ ഡി വെഡ്ഡിങ് എന്ന ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം വൈബ്രേറ്റര്‍ ഉപയോഗിക്കുന്ന രംഗമുണ്ട്. അതിന്റെ പേരില്‍ നടിക്ക് നേരേ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രം പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും സ്വര വിവിധ വിഷയങ്ങളില്‍ നിലപാട് പറയുമ്പോള്‍ വൈബ്രേറ്റര്‍ പരാമര്‍ശവുമായി വിമര്‍ശകര്‍ രംഗത്ത് വരാറുണ്ട്.
'വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുള്ക്ക് വേണ്ടി സാധരണവത്കരിക്കാതിരിക്കൂ ഫ്രീ പ്രസ് ജേണല്‍' - സ്വരാ ഭാസ്കര്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര അഭിപ്രായം വ്യക്തമാക്കിയത്.
'നമ്മള് ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കുകയും താലിബാന് ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന് ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്'- സ്വര ട്വീറ്റ് ചെയ്തു.
Content Highlights: Swara Bhasker Reacts To The Infamous 'vibrator' comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..