
-
വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്പിരിഞ്ഞാല് പല പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താങ്ങും തണലുമായി നിന്നത് സൂസാനെയായിരുന്നു.
കൊറോണ ഭീതിയിൽ മക്കൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസാനെയുമിപ്പോൾ. കുട്ടികൾക്ക് വേണ്ടി സൂസാനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടു.
''രാജ്യം മുഴുവൻ ലോക്ക് ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഇതെന്റെ മുൻഭാര്യ സൂസാനെ കുഞ്ഞുങ്ങൾക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സൂസാനെ''- ഹൃത്വിക് കുറിച്ചു.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാജ് ചോപ്രയുടെ കഹോന പ്യാര് ഹെ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഹൃത്വിക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.
Content Highlights: Sussanne Khan moves in with Hrithik Roshan to take care of Children, during quarantine corona covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..