Photo | https://www.instagram.com/suzkr/
48ാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷൻ. ഹൃത്വിക്കിന് ആശംസകൾ നേർന്ന് മുൻ ഭാര്യ സുസാനെ ഖാൻ പങ്കുവച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
"സന്തോഷ ജന്മദിനം റൈ… നിങ്ങളൊരു അത്ഭുതപ്പെടുത്തുന്ന അച്ഛനാണ്. നിങ്ങളെ ലഭിച്ച റേയും റിഡ്സും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ.." മക്കൾക്കൊപ്പമുള്ള ഹൃത്വിക്കിന്റെ വീഡിയോ പങ്കുവച്ച് സുസാനെ കുറിച്ചു.
വേര്‍പിരിഞ്ഞുവെങ്കിലും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ് ഹൃത്വിക്കും സുസാനെയും. മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷന് ചടങ്ങായാലും സുസാനെയും ഹൃത്വിക്കും ഒന്നിച്ചുണ്ടാകും.
2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്, ഹ്രെഹാനും ഹൃദാനും. 2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.
ഇക്കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത് വാർത്തയായിരുന്നു. കൊറോണ കാലത്ത് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇരുവരും താത്കാലികമായി ഒന്നിച്ചു താമസിക്കാന്‍ തീരുമാനം എടുത്തത്.പാർട്ടികൾക്കും കുട്ടികളുടെ ജന്മദിനാഘോഷങ്ങൾക്കും ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്.
ജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും ഹൃത്വികിന് സൂസാനെ പിന്തുണ നല്‍കിയിട്ടുണ്ട്. നടി കങ്കണ റണാവത്ത് ഹൃത്വികിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സുസാനെ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചിരുന്നു.
സുസാനെ ജീവിതത്തിലെ പുതിയ അധ്യായത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്നും നടൻ അർസ്ലൻ ഗോനിയുമായി സുസാനെ പ്രണയത്തിലാണെന്നും ഈയിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ സൂസാനെയോ അർസ്ലാനോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല.
Content Highlights : Sussanne Khan wishes Hrithik Roshan on his birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..