കൊറോണ ബാധയെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായത് ചിലരുടെ വ്യക്തി ജീവിതത്തി്ലും ഒരുപാട് മാറ്റങ്ങൾക്ക് കാരണമായി മാറിയിട്ടുണ്ട്. അതിനുദാഹരണമാണ് ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ജീവിതം. ലോക്ക് ഡൗണിൽ മക്കൾക്ക് വേണ്ടി ഒരുമിച്ച് താമസിക്കുകയാണ് ഹൃത്വികും സൂസാനെയുമിപ്പോൾ. കുട്ടികൾക്ക് വേണ്ടി സൂസാനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ പുറത്തുവിട്ടത്.

ഇപ്പോഴിതാ ഹൃത്വികിന്റെ വീട്ടിലെ ജീവിതത്തെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഇന്റീരിയർ ഡിസെെനർ കൂടിയായ സൂസാനെ.

ലോക്ക് ഡൗൺ കാലത്തെ കടൽ തീരത്തിന്റെ ആളൊഴിഞ്ഞ ചിത്രവും ഫ്ലാറ്റിനെ താൽക്കാലിക ഓഫീസാക്കി മാറ്റിയ ചിത്രവും സൂസാനെ പങ്കുവച്ചു. ​ഹൃത്വികിന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് പകർത്തിയ ചിത്രമാണിത്.  സോഫയ്ക്ക് മുകളിൽ കുഷീൻ സീറ്റുകൾ വച്ച് അതിന് മുകളിൽ കോഫി ടേബിൾ വച്ചാണ് സൂസാനെ താൽക്കാലികമായ ഓഫീസൊരുക്കിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

My temporary ‘home work space’ was interestingly put together to bring a little element of play while I work. The funny thing is, my time on this ‘put together’ desk (made of flat cushion seats from an existing sofa seating composition that we had in this space, and then we put a low lying coffee table on top and...there it was, my perfect desk!) with a view of the glorious Arabian Sea and an isolated Juhu beach, this is a visual which honestly I shouldn’t get used to! As I sit and ponder over the ghastly effects of what this dreadful virus has had on each one of us, and what it may continue to have on the entire planet in general, I must say I can’t help but feel along with the uncertainty, an inner peace. There will be a diverse amount of good, that its post effects will bring on all of us. The kind that will remind us to grow a little each day, to produce better solutions for our projects, to be more giving for the less fortunate and most importantly, to be better contributors in our daily lives towards this beautiful planet. Stay home, stay safe and design your thoughts. #architecturaldigest #letsmakethiswork #lovewhatyoudo #ADindia #mybestfriendsgorgeoushome #thelabellife #workfromhomewear #designyourthoughts #prayingfortheplanet #stayhomestaysafe #thankfulforhavingahome #oneplanettoprotect 🌍💪🏻♥️ ...📸credit @hrithikroshan

A post shared by Sussanne Khan (@suzkr) on

സൂസാനെയെക്കുറിച്ച് ഹൃത്വിക് പോസ്റ്റ് ചെയ്ത കുറിപ്പ്

''രാജ്യം മുഴുവൻ ലോക്ക് ഡൗണിലായ സാഹചര്യത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ പിരിഞ്ഞ് ഞങ്ങൾക്ക് ജീവിക്കാനാകില്ല. ഇതെന്റെ മുൻഭാര്യ സൂസാനെ കുഞ്ഞുങ്ങൾക്കായി സ്വമേധയാ എനിക്കൊപ്പം വന്നു. നന്ദി സൂസാനെ''- ഹൃത്വിക് കുറിച്ചു.

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക്. രാജ് ചോപ്രയുടെ കഹോന പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് നായകനായി ഹൃത്വിക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സൂസാനെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.  2014 ലാണ് ഹൃത്വിക് സൂസാനെയുമായി വേര്‍പിരിഞ്ഞത്. സൂസാനെയുടെ ആവശ്യപ്രകാരമാണ് ഹൃത്വിക് വിവാഹമോചനത്തിന് സമ്മതം മൂളിയത്.

Content Highlights: sussanne khan From hrithik roshan home, after lock down, covid 10, corona outbreak