മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും ഫാഷന്‍ മോഡലുമായ റോഹ്മാന്‍ ഷോവലും തമ്മിലുള്ള പ്രണയം ഏറെ നാളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചാവിഷയമാണ്. 
 മക്കള്‍ക്കും റോഹ്മാനുമൊപ്പമുള്ള ചിത്രങ്ങള്‍ സുസ്മിത സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

സുസ്മിതയും റോഹ്മാനും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന നവംബറില്‍ അല്ലെങ്കില്‍ ഡിസംബറില്‍ ഇരുവരും വിവാഹിതരായേക്കുമെന്ന് വോഗ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സുസ്മിതയോട് റൊഹ്മാന്‍ വിവാഹഭ്യര്‍ഥന നടത്തിയെന്നും അത് അവര്‍ സമ്മതിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുസ്മിതയുടെ രണ്ട് മക്കളും റോഹ്മാനുമായി സൗഹൃദത്തിലാണെന്നും ഇരുവര്‍ക്കും ഈ വിവാഹത്തിന് സമ്മതമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

2017 ല്‍ ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു. 43കാരിയാണ് സുസ്മിത. 27 വയസാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ പുഞ്ചിരിയോടെയാണ് നേരിട്ടത്.

രണ്ട് പെണ്‍മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും..ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു. 2001 ലാണ് സുസ്മിത മൂത്തമകള്‍ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലും.

Content Highlights : Sushmita Sen to Tie the Knot With Rohman Shawl in November 2019