അദ്ദേഹം എന്നെ പരസ്യമായി ആക്ഷേപിക്കും, ഞാൻ കരയും, അങ്ങനെ അഭിനയിക്കാനുള്ള മടി മാറി -സുസ്മിത


അഭിനയത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതിരുന്ന തനിക്ക് ക്യാമറയ്ക്ക് മുന്നിൽ പ്രകടനം നടത്താൻ മടിയായിരുന്നെന്നും അതെങ്ങനെ മാറ്റിയെടുത്തെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അവർ.

മഹേഷ് ഭട്ട്, സുസ്മിതാ സെൻ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ

1994-ലെ വിശ്വസുന്ദരിപ്പട്ടം കൈമുതലാക്കി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സുസ്മിതാ സെൻ. 1996-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ദസ്തകിലൂടെയാണ് അവർ വെള്ളിത്തിരയിലെത്തുന്നത്. എന്നാൽ അഭിനയത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതിരുന്ന തനിക്ക് ക്യാമറയ്ക്ക് മുന്നിൽ പ്രകടനം നടത്താൻ മടിയായിരുന്നെന്നും അതെങ്ങനെ മാറ്റിയെടുത്തെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അവർ.

ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി ട്വിങ്കിൾ ഖന്നയോടാണ് സുസ്മിത ഇക്കാര്യം തുറന്നുപറഞ്ഞത്. ദസ്തകിന്റെ സംവിധായകനും എഡിറ്ററുമായ മഹേഷ് ഭട്ടാണ് സുസ്മിതയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാനുള്ള തന്റെ മടി മാറ്റാനായി മഹേഷ് ഭട്ട് യൂണിറ്റിലെ എല്ലാവരുടേയും മുന്നിൽവെച്ച് ആക്ഷേപിക്കുകയും ചീത്ത പറയുകയും ചെയ്തുവെന്നാണ് അവർ പറഞ്ഞത്. അവരുടെ വാക്കുകൾ ഇങ്ങനെ.

"അദ്ദേഹമെന്നെ ഒരർത്ഥത്തിൽ ആക്രമിക്കുകയായിരുന്നു. 40 മാധ്യമ പ്രവർത്തകരുടേയും 20 പ്രൊഡക്ഷൻ അം​ഗങ്ങളുടെ മുന്നിലിട്ട് വഴക്കും പറയും. ഞാൻ കരയും. അഭിനയിക്കാനാവില്ലെന്ന് പറഞ്ഞിട്ടും എന്നെ എന്തിന് ഇങ്ങോട്ടുകൊണ്ടുവന്നു എന്ന് ചോദിക്കും. എനിക്ക് അഭിനയിക്കാനറിയില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. സെറ്റിൽ നിന്ന് ഇറങ്ങിപ്പോരാൻ തുടങ്ങിയപ്പോൾ ഇതാണ് എന്നിൽ നിന്നും വേണ്ടതെന്നും ഇതുപോലെ പോയി ചെയ്യാനും മഹേഷ് ഭട്ട് പറഞ്ഞു. ഞാൻ ചെയ്തു".

​ഗംഭീര സംവിധായകനാണ് മഹേഷ് ഭട്ട് എന്നും അവർ കൂട്ടിച്ചേർത്തു. ശരദ് കപൂറും മുകുൾ ദേവുമായിരുന്നു ദസ്തകിൽ സുസ്മിതയ്ക്കൊപ്പം പ്രധാനവേഷങ്ങളിലെത്തിയത്. മുകേഷ് ഭട്ട് നിർമിച്ച ചിത്രത്തിന് വിക്രം ഭട്ട് ആണ് തിരക്കഥയൊരുക്കിയത്.

Content Highlights: Sushmita Sen, Dastak Movie, Mahesh Bhatt, Vikram Bhatt

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented