-
നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തിൽ അന്വേഷണം നേരിടുന്ന വേളയിൽ നടി റിയ ചക്രവർത്തി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം വലിയ ചർച്ചയായിരുന്നു. തന്റെ നേരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകികൊണ്ടുള്ള അഭിമുഖത്തിൽ സുശാന്തിന്റെ വിഷാദ രോഗത്തെക്കുറിച്ചും റിയ സംസാരിച്ചിരുന്നു.
സുശാന്തിന് വിഷാദരോഗം വന്ന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം കൂടെ നിന്നില്ലെന്ന് റിയ ആരോപിക്കുന്നു. സുശാന്തിന്റെ അമ്മയും വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരിയായ ശ്വേത സിങ്ങ് കൃതി ഇക്കാര്യം വ്യക്തമാക്കി മാനസികാരോഗ്യത്തെ കുറിച്ച് ഒരു കുറിപ്പ് മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നുവെന്നും എന്നാൽ സുശാന്തിന്റെ മരണത്തിൽ അച്ഛൻ പരാതി നൽകിയതോടെ ആ കുറിപ്പ് അപ്രത്യക്ഷമായെന്നും റിയ അഭിമുഖത്തിൽ ആരോപിച്ചു.
ഇതിന് പിന്നാലെ റിയയുടെ ആരോപണങ്ങൾ തള്ളി സുശാന്തിന്റെ സഹോദരിയും രംഗത്തെത്തി. സുശാന്ത് ലഹരി മരുന്നുകൾക്ക് അടിമയായിരുന്നുവെന്ന് വരുത്തി തീർത്ത് തൻരെ സഹോദരന്റെ പേര് കളങ്കപ്പെടുത്തി സ്വന്തം മുഖം രക്ഷിക്കുകയാണ് റിയയെന്നും ശ്വേത ട്വീറ്റ് ചെയ്തു.. സുശാന്തിന്റെ ആരോഗ്യസ്ഥിതി കേട്ടറിഞ്ഞ നിമിഷം തന്നെ താൻ യു.എസിൽ നിന്ന് തിരിച്ചെന്നും എന്നാൽ നാട്ടിലെത്തുന്നതിന് മുൻപേ റിയയുടെ നിരന്തരമായ ഫോൺവിളികൾ കാരണം സുശാന്ത് മുംബൈയിലേക്ക് തിരിച്ചു പോയെന്നും ശ്വേത വ്യക്തമാക്കി.
എന്നാൽ ഇപ്പോഴിതാ തന്റെ അമ്മയുടെ വിഷാദരോഗത്തെക്കുറിച്ച് ശ്വേത പങ്കുവച്ച ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. ശ്വേതയുടെ ഈ കള്ളം റിയയ്ക്ക് വലിയ പിന്തുണ നൽകുമെന്നും റിയയെ മനപൂർവം സുശാന്തിന്റെ കുടുംബം കേസിൽ കുടുക്കിയതാണെന്നും ആരോപണങ്ങൾ ശക്തമാവുകയാണ്. സുശാന്തിനെ വിഷാദത്തിലേക്ക് തളളിവിട്ടതിൽ കുടുംബത്തിനും പങ്കുണ്ടെന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.
Content highlights :Sushants sisters alleged deleted post about their mom having depression after Rheas Claims
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..