ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. സുശാന്തിന്റെ മരണശേഷം പുറത്ത് വന്ന വാർത്തകളിൽ ഏവരുടെയും കണ്ണ് നനയിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. സുശാന്തിന്റെ വളർത്തു നായ ഫഡ്ജ്. അഞ്ച് വർഷത്തിലേറെയായി മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് താരത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു.

ഇപ്പോഴിതാ സുശാന്തിന്റെ ഓർമദിനത്തിൽ ഫഡ്ജിന്റെ ഒരു ചിത്രമാണ് ആരാധകരെ കണ്ണീരണിയിക്കുന്നത്. താരത്തിന്റെ വീട്ടിൽ സംഘടിപ്പിച്ച പ്രാർഥനാ ചടങ്ങിൽ നിന്നുള്ള ചിത്രമാണിത്. പ്രാർഥനാ ഹാളിൽ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തിൽ കണ്ണും നട്ട് കിടക്കുന്ന ഫഡ്ജിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നത്.

മരണത്തിന് ശേഷം സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും സുശാന്തിന്റെ ജോലിക്കാർ പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ താരത്തിന്റെ മരണശേഷം റിപ്പോർട്ട് ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്കായിപ്പോയ ഫഡ്ജിനെക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ ആരാധകരിൽ ചിലർ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ആരും ആശങ്കപ്പെടേണ്ടെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിം​ഗിനൊപ്പം ഫ‍ഡ്ജ് സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സഹോ​ദരി വ്യക്തമാക്കിയത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ആൺനായയാണ് ഫഡ്ജ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka Singh (@psthegoner)

content highlights : sushanth singh rajput death anniversary pet dog fudge photos